Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]
നോക്കി ഇരുന്നു. അച്ഛൻ അവിടെ കിടന്ന സ്റ്റൂളിൽ ഇരുപ്പായി അഞ്ജു മൊബൈൽ ക്യാമറ ഓണാക്കി പാല് കാച്ചൽ ചടങ്ങ് ഫോണിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. പാല് തളച്ച് കഴിഞ്ഞപ്പോൾ അനുവും അമ്മയും കൂടി ചായ എടുത്ത് ഞങ്ങൾക്കെല്ലാവർക്കും ഗ്ലാസിൽ പകർത്തി ട്രേയിൽ വച്ചു. അപ്പോഴെയ്ക്കും നിയാസും അമൃതും അടുക്കളയിൽ വന്ന് ഒന്ന് മുഖം കാണിച്ചിട്ട് സിറ്റൗട്ടിലേയ്ക്ക് നടന്നു. ട്രേയിലെ ഗ്ലാസിൽ പകർത്തി വച്ച ചായയുമായി അനു ആദ്യ ഗ്ലാസ് എനിക്ക് നേരെ കൊണ്ട് വന്നു. അതിൽ നിന്ന് ഗ്ലാസ് എടുത്തിട്ട് ഞാൻ അനൂനെ നോക്കി പുഞ്ചിരിച്ചു എന്റെടുത്ത് വന്ന് നിന്നപ്പോ അനൂന് പതിവില്ലാത്ത ഒരു നാണം പെണ്ണെന്റ മുഖത്ത് നോക്കാതെ പുഞ്ചിരിച്ചിട്ട് ട്രെയുമായി അച്ഛന്റ അടുത്തേയ്ക്ക് ചെന്നു. അപ്പോ അച്ഛൻ ചിരിച്ച് കൊണ്ട് ഗ്ലാസ്സ് എടുത്തിട്ട് അനൂനോട് പറഞ്ഞു:
"ഇപ്പോ ഇവിടെ രണ്ട് ചടങ്ങാ നടന്നത്. ഒന്ന് മോളെ പെണ്ണ് കാണാൻ വന്ന ചടങ്ങും, പിന്നെ വീടിന്റെ പാല് കാച്ചലും"
അച്ഛൻ പറഞ്ഞത് കേട്ട് അടുക്കളയിൽ കൂട്ട ചിരിയായി.
"ശരിയാ, എന്തായാലും ഇവരുടെ കല്യാണത്തിന് മുൻപ് അങ്ങനെയൊരു ചടങ്ങ് നടന്നില്ലാ അതിപ്പോ നടന്നൂന്ന് വിചാരിച്ചാ മതി"ന്ന് പറഞ്ഞായിരുന്നു അമ്മയുടെ കമന്റ്.
അച്ഛനും അമ്മേടെം കമന്റടി കേട്ട് നാണിച്ച അനു ട്രേ പിടിച്ച് ഒരു ചമ്മിയ ചിരി ചിരിച്ച് നിൽപ്പായി. അവിടെ നിന്ന് വലിയാനായി പെണ്ണ് പറഞ്ഞു:
"ഞാനെന്നാ നിയാസിനും അമൃതിനുമുള്ള ചായ കൊടുത്തിട്ട് വരാന്ന്" പറഞ്ഞ് അടുക്കളയിൽ നിന്ന് ഉമ്മറത്തേയ്ക്ക് പോയി. കുറച്ച് സമയത്തിനുള്ളിൽ അനു ആരോടൊ ചിരിച്ച് സംസാരിക്കുന്നത് കേട്ട് ശ്രദ്ധിച്ചപ്പോ നസീമിക്ക വന്നതാന്ന് മനസ്സിലായി. നേരെ
💬 Comments
View all comments