Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]
ഞാൻ ഉമ്മറത്തെയ്ക്ക് നടന്നപ്പോ അനു നസീമിക്കയുടെ ഭാര്യ സാജിത ഇത്തയെ കൂട്ടി അടുക്കളയിലേയ്ക്ക് നടന്ന് വരുന്നുണ്ടായിരുന്നു.
"സോറി ആദി, ഇജ്ജ് പറഞ്ഞ പോലെ നേരത്തെ വരാന്ന് വിചാര്ച്ചതാ പച്ചേങ്കി ഈ ചെക്കൻ രാവിലെ വയങ്കര വാശിയായ്രുന്ന് അതാ വയ്കിയെ" സാജിതത്ത ഒക്കത്ത് ഉറക്കം തൂങ്ങിയിരിക്കുന്ന മോനെ ചൂണ്ടി കാട്ടി കൊണ്ട് പറഞ്ഞു.
"നിങ്ങള് ആ സമയത്ത് തന്നെ എത്തൂന്ന് വിചാരിച്ച് സാരൂല്ല ഇപ്പോ എത്തീലോ ഞങ്ങക്ക് അത് മതി. എന്നാ ഞാൻ നസീമിക്കാടെ അടുത്തേയ്ക്ക് ചെല്ലട്ടെ"ന്ന് പറഞ്ഞ് നീങ്ങി. അനു സാജിതത്തയോട് സംസാരിച്ച് അടുക്കളയിലോട്ട് നടന്നു. അവിടെ എത്തിയ അനു അൽപ്പം ശബ്ദത്തിൽ പറഞ്ഞു:
"ഇത് സാജിതത്ത നമ്മുടെ ഈ ഹൗസിംഗ് കോളനിയിലെ ആകെയുള്ള പരിചയക്കാരൻ നസീമിക്കാടെ വൈഫ് ആണ്."
അനു സാജിതത്തയെ പരിചയപ്പെടുത്തിയത് ഞാൻ ഉമ്മറത്തേയ്ക്ക് നടക്കുമ്പോ ഞാൻ കേട്ടു. ഉമ്മറത്തെത്തിയപ്പോ അവിടെ തിണ്ണയിൽ നിയാസിനോടും അമൃതിനോടും സംസാരിച്ചിരുന്ന നസീമിക്ക എന്നെ കണ്ടതോടെ ചിരിച്ച് കൊണ്ട് എഴുന്നേറ്റ് ഷേക്ക് ഹാന്റ് തന്നിട്ട് പറഞ്ഞു:
"ഒന്നും പറയണ്ട ആദി വെളുപ്പിനെ ഞങ്ങടെ ചെക്കൻ ഒടുക്കത്തെ വാശിയായിരുന്നു അതാ ഇറങ്ങാൻ വൈകീത്" നസീമിക്ക ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഇത്ത പറഞ്ഞു നേരത്തെ കണ്ടപ്പോ. ഇക്ക ചായ കുടിച്ചോ?" ഞാൻ നസീമിക്കാടെ കൈ ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു.
"നേരത്തെ അന്റെ ഓള് വന്നപ്പോ ചായ തന്നു. അന്റെ അച്ഛനും അമ്മേം വന്നിട്ട്ണ്ടെന്ന് ഓള് പറഞ്ഞു"
"ഇന്നലെ ഉച്ചയ്ക്ക് വന്നതാ അവര്. ഞാനിപ്പോ വിളിക്കാം"ന്ന് പറഞ്ഞ് ഞാൻ അച്ഛനെ നസീമിക്കാക്ക് പരിചയപ്പെടുത്താനായി പോയി വിളിച്ച് കൊണ്ടു വന്നു.
"അച്ഛാ ഇതാണ്
💬 Comments
View all comments