0%

Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]

Author : ????? ? ? Read All Parts 851

നസീമിക്ക. ഞങ്ങളുടെ ഇവിടത്തെ ആകെയുള്ള നെയിബറാണ്. കക്ഷി ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയാണ്" നസീമിക്കാനെ ഞാൻ അച്ഛന് പരിചയപ്പെടുത്തി. അച്ഛൻ നസീമിക്കാക്ക് ഷേയ്ക്ക് ഹാന്റ് കൊടുത്തിട്ട് അടുത്ത് ഇരുന്നിട്ട് പറഞ്ഞു.

"ഇവന്റെ പുതിയ വീട്ടിലേക്കു ഞങ്ങളൊന്ന് വന്നതാ ഇന്നലെ. നാട്ടില് ഞാനൊരു പാസ്റ്റിക്ക് ഐറ്റംസ് ഉണ്ടാക്കുന്ന കമ്പനി നടത്തുന്നുണ്ട്." അച്ഛൻ സ്വന്തം പരിചയപ്പെടുത്തി. അച്ഛനും നസീമിക്കയും ചെറിയ സമയം കൊണ്ട് തന്നെ നല്ല അടുപ്പമായി. രണ്ട് പേരും ബിസിനസ്സ്കാര്യങ്ങളൊക്കെ വായ് തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. രണ്ട് പേരും പരസ്പരം മൊബൈൽ നമ്പറുകളും ഷെയർ ചെയ്യുന്നുണ്ടായിരുന്നു. ഞാനും നിയാസും അമൃതും അവരുടെ സംസാരം നോക്കി ഇരുന്നു. അപ്പോഴെയ്ക്കും അനുവും അമ്മയും വന്ന് പറഞ്ഞു:
"എല്ലാരും വാ ട്ടോ കഴിക്കാനുള്ളത് എടുത്ത് വച്ചിട്ടുണ്ട്"

നസീമിക്കാനെ ഞാൻ നിർബന്ധിച്ച് കൊണ്ട് വന്ന് ഡൈനിംഗ് ടേബിളിൽ ഇരുത്തി ഒപ്പം സാജിത ഇത്തയെയും ഇരുത്തി. ഞാനും അനുവും ഒഴികെ ബാക്കിയെല്ലാവരും കഴിക്കാനായി ഇരുന്നു. രാവിലെ തന്നെ അനുവും അമ്മയും കൂടി ഇഡലിയും സാമ്പാറുമാണ് ഉണ്ടാക്കിയത് ഞാനും അനുവും ചേർന്ന് അവർക്കെല്ലാവർക്കും അത് വിളമ്പിയിട്ട് വീട്ടുകാരായി നോക്കി നിന്നു. അവരെല്ലാവരും കഴിച്ചെഴ്ന്നേറ്റപ്പോൾ ഞാനും അനുവും കഴിക്കാനായി ഒരുമിച്ചിരുന്നു.
എന്റെ പ്ലേറ്റിലേയ്ക്ക് ഇഡലിയും സാമ്പാറും ഒഴിച്ച് തന്ന അനു സ്വന്തം വിളമ്പി കഴിച്ച് തുടങ്ങി. കഴിക്കുന്നതിനിടെ അനു ശബ്ദം താഴ്ത്തി പറഞ്ഞു:

"മോനൂസ്സെ, അമ്മ പറഞ്ഞു. ഇന്ന് വീടിന്റെ ബാക്കി എമൗണ്ട് കൊടുത്ത് രജിസ്ട്രേഷൻ നടത്തുംന്ന്. അച്ഛൻ വിനോദ് ചേട്ടനെ വിളിച്ച് കാര്യങ്ങളെല്ലാം അറേഞ്ച് ചെയ്തിട്ടുണ്ടെന്നാ പറഞ്ഞെ"

"എന്നിട്ട് ഈ കാര്യം അച്ഛനെന്നോട് പറഞ്ഞില്ലാലോ."

"അത് ചിലപ്പോ മറന്ന് പോയതായിരിക്കും.

💬 Comments

View all comments