0%

Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]

Author : ????? ? ? Read All Parts 852

സന്തോഷേട്ടൻ ഉച്ചയ്ക്ക് എഗ്രിമെന്റ് കൊണ്ടുവരുമ്പോ നമ്മള് രണ്ട് പേരും സൈൻ ചെയ്ത് കൊടുത്ത് കഴിഞ്ഞ് അച്ഛൻ ബാക്കി വരുന്ന 25 ലാക്ക്സ് ചെക്ക് ആയിട്ട് കൊടുക്കാനാ പ്ലാൻ" അനു പറഞ്ഞ് നിറുത്തി.

"അങ്ങനെ വീട് നമ്മുടെ സ്വന്തമാവാൻ പോവ്വാ അല്ലേ അനൂസ്സെ"ന്ന് പറഞ്ഞ് ഞാൻ പെണ്ണിന്റെ ഇടത്തെ കൈയ്യിൽ ഇടം കൈ കൊണ്ട് പിടുത്തമിട്ടു.

"ആ…" ന്ന് പറഞ്ഞ് പെണ്ണെന്റ തോളിലേയ്ക്കു ചാഞ്ഞു. കഴിച്ച് തീർന്നിട്ടും കുറച്ച് നേരം കൂടി ഞാനും അനുവും അതേ ഇരുപ്പിരുന്നു. റൂമിൽ അമ്മയുമായി സംസാരിച്ചിരുന്ന സാജിതത്തയും അമ്മയും ഡൈനിംഗ് ഹാളിലേയ്ക്ക് സംസാരിച്ച് വരുന്ന ശബ്ദം കേട്ടതോടെ ഞാനും അനുവും എഴുന്നേറ്റു. കൈ കഴുകാനായി വാഷ് ബേസിനടുത്തേയ്ക്ക് നടന്ന ഞാൻ അമ്മയെയും സാജിതത്തയെയും കണ്ടതോടെ ഒന്ന് നിന്നു.

"ആദി, എന്നാ ഞമ്മള് ഇറങ്ങാണ്ടാ നീ ഓളെ കൂട്ടി സമയം കിട്ടുമ്പോലെ വീട്ടിയ്ക്ക് ബാ" സാജിതത്ത പറഞ്ഞു.

"ഇറങ്ങാം ഇത്ത" ഒക്കത്തിരുന്ന സാജിതത്തയുടെ മോന്റെ തലയിൽ തലോടി കൊണ്ട് ഞാൻ പറഞ്ഞു. വേഗം കൈ കഴുകി ഉമ്മറത്തെയ്ക്ക് പോയ ഞാൻ നസീമിക്കാനെയും സാജിതത്തയെയും യാത്രയാക്കാൻ ഗേറ്റ് വരെ ചെന്നു. തിരിച്ച് ഉമ്മറത്തെ തിണ്ണയിൽ നിയാസിന്റെയും അമൃതിന്റെയും അടുത്തു പോയി ഇരുന്ന ഞാൻ പറഞ്ഞു:

"അങ്ങനെ നമ്മള് കമ്പനി നടത്താൻ പോവ്വാലേ"

"എന്താകുമോ എന്തോ" നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞു.

"മച്ചാനേ വൈകീട്ട് നമ്മുക്ക് ഇവിടത്തെ ബീച്ചിലൊക്കെ ഒന്ന് പോയാലോ അമൃതാണിത് പറഞ്ഞത്.

"പിന്നെന്താ പോകാലോ" ഞാൻ ചിരിച്ച് കൊണ്ട് അമൃതിന് മറുപടി കൊടുത്തു.

അവരുടെ കൂടെ ഓരോന്ന് സംസാരിച്ചിരിക്കുമ്പോൾ അച്ഛൻ വന്ന് ഞങ്ങളുടെ അടുത്തിരുന്നിട്ട്

💬 Comments

View all comments