Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]
തേച്ച് ബെഡ് റൂമിന് പുറത്തെത്തിയപ്പോഴെയ്ക്കും അവരെല്ലാം നേരത്തെ എഴുന്നേറ്റ് കുളിച്ച് റെഡിയായി നിൽപ്പുണ്ടായിരുന്നു. നിയാസിന്റെ സാധനങ്ങളടങ്ങിയ ബാഗ് ഞാനും അച്ഛനും അമ്മയും കൊണ്ട് വന്ന ട്രോളി ബാഗ് അനുവും എടുത്ത് എൻഡവറിന്റെ ഡിക്കിയിൽ എടുത്ത് വച്ച് കൊടുത്തു.
ഉമ്മറത്ത് നിന്നിറങ്ങാൻ നേരം നിയാസും അമൃതും എന്നെ വന്ന് കെട്ടി പിടിച്ച് യാത്ര പറഞ്ഞിട്ട് പറഞ്ഞു: "മച്ചാനേ അപ്പോ കാര്യങ്ങളെല്ലാം പറഞ്ഞ പോലെ. കമ്പനീടെ റെജിസ്ട്രേഷന്റെ കാര്യങ്ങൾക്ക് ഞങ്ങള് രണ്ട് പേരും നിന്റെ അച്ഛന്റെ കൂടെ പോകുമ്പോ ഉള്ള അപ്ഡേറ്റ്സ് വിളിച്ചറിയിക്കാട്ടോ" അവര് യാത്ര പറഞ്ഞത് കേട്ടപ്പോ എന്റെ ഉള്ളിലെന്തോ ഒരു നീറ്റല് പോലെ തോന്നി. ഞാൻ അവര് പറഞ്ഞത് മൂളി കേട്ടു. അമൃത് വന്ന് അനൂന് ഷേക്ക് ഹാന്റ് കൊടുത്തിട്ട് യാത്ര പറഞ്ഞു: "അനു ചേച്ചി എന്നാ ഞങ്ങളിറങ്ങട്ടെ. ഞങ്ങടെ ചെക്കനെ അനു ചേച്ചീടെ അടുത്ത് ഏൽപ്പിച്ച് പോവ്വാ ഞങ്ങള്. അവനെ നല്ലോണം നോക്കിക്കോണെ" അനു പുഞ്ചിരിച്ച് കൊണ്ട് അമൃതിനോട് "നോക്കാംന്ന്" പറഞ്ഞു. അമൃത് ചെന്ന് എൻഡവറിന്റെ ഡ്രൈവിംഗ് സീറ്റിലോട്ട് കേറി ഇരുന്നു. നിയാസ് അമൃതിന്റെ അടുത്തുള്ള സീറ്റിലും ഇരുന്നു. പിന്നെ യാത്ര പറയാനുള്ള ഊഴം അമ്മയുടേം അഞ്ജൂന്റെo ആയിരുന്നു. അമ്മ വന്ന് എന്നെ കെട്ടി പിടിച്ച് നെറ്റിയിലുമ്മ തന്നിട്ട് പറഞ്ഞു "പോട്ടെ ഡാ അടുത്ത മാസം നീ അനൂനെ കൂട്ടി വീട്ടിലോട്ട് വാ ട്ടോ" അമ്മ ഇടറിയ സ്വരത്തിൽ പറഞ്ഞു.
അഞ്ജു വന്നെന്നെ കെട്ടി പിടിച്ച് കൊണ്ട് പറഞ്ഞു: "ചേട്ടാ അടുത്ത മാസം അനു ചേച്ചീനേം കൊണ്ട് വീട്ടിലോട്ട് വരണെ. താര ചേച്ചീടെ കല്യാണത്തിന് പോവ്വാ നമ്മുക്ക്" അഞ്ജു ചിരിച്ച് കൊണ്ട് പറഞ്ഞു. "എന്നിട്ട് വല്യ മാമ്മ എന്നെ വിളിച്ചില്ലാലോ കല്യാണം" ഞാൻ അമ്മയോട് പരിഭവം പറഞ്ഞു. "കല്യാണം വിളി തുടങ്ങിയിട്ടേ ഉള്ളൂ അവൻ പറ്റിയാൽ ഇങ്ങോട്ടെയ്ക്ക് വരാന്ന് പറഞ്ഞിട്ടുണ്ട് നിന്നേം അനൂനേം കല്യാണം വിളിക്കാനായിട്ട്"
അമ്മ പറഞ്ഞു. [അമ്മേടെ മൂത്ത ആങ്ങള ദേവൻ മാമേടെ ഇളയ മോൾ താരേടെ കല്യാണം സെപ്തംബറിലാണ് അതിന്റെ കാര്യമാണ് അമ്മ പറഞ്ഞത്. താര എന്നെക്കാൾ 3 വയസ്സിന് മൂത്തതാണ് കക്ഷി
💬 Comments
View all comments