0%

Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]

Author : ????? ? ? Read All Parts 854

സംസാരിച്ചിരിക്കുകയായിരുന്നു. എന്നെ കണ്ടതോടെ സന്തോഷേട്ടൻ പറഞ്ഞു:

"മോനെ, ഞാൻ വന്നതേ നിങ്ങളെ രണ്ടാളെ കൊണ്ടും വീടിന്റെ എഗ്രിമെന്റ് സൈൻ ചെയ്യിക്കാനാ. മോൻ വൈഫിനെ ഒന്ന് വിളിച്ചേ…"

അനൂനെ വിളിക്കാനായി ഞാൻ തിരിഞ്ഞപ്പോഴെയ്ക്കും അനു എന്റെ തൊട്ട് പിറകിൽ തന്നെ ചിരിച്ച മുഖത്തോടു കൂടി നിൽക്കുന്നുണ്ടായിരുന്നു. കക്ഷി വീട് ഞങ്ങളുടെ പേരിൽ രജിസ്ട്രേഷൻ നടത്തുന്നതിന്റെ ത്രില്ലില്ലാണെന്ന് പെണ്ണിന്റെ മുഖ ഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലായി.

അനൂനെ നോക്കി ഞാൻ പറഞ്ഞു: "വാ" അതോടെ അനു എന്റെ പുറത്ത് കൈ വച്ച് കൊണ്ട് എന്റെ കൂടെ നടന്ന് സോഫ സെറ്റിയിൽ ഇരുന്നു. വിനോദേട്ടന്റെ കൈയ്യിൽ നിന്ന് എഗ്രിമെന്റ് വാങ്ങി എന്റെ പേരിന് നേരെ സൈൻ ചെയ്ത ഞാൻ അനൂന് സൈൻ ചെയ്യാനായിട്ട് എഗ്രിമെന്റടങ്ങിയ പേപ്പർ കൈയ്യിൽ കൊടുത്തിട്ട് സൈൻ ചെയ്യാനാനുള്ള ഭാഗം കാണിച്ച് കൊടുത്തു. അനു സൈൻ ചെയ്തതോടെ പേപ്പറുകൾ ഞാൻ അച്ഛനോടൊന്ന് നോക്കാനായി പറഞ്ഞ് കൈയ്യിൽ കൊടുത്തു. പേപ്പറുകളെല്ലാം 5 മിനിറ്റ് കൊണ്ട് വായിച്ച അച്ഛൻ അത് സന്തോഷേട്ടന്റെ കൈയ്യിൽ തിരിച്ചേൽപ്പിച്ചിട്ട് ചോദിച്ചു.

"2 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ കഴിഞ്ഞ ഉടനെ പേപ്പർ ഇവർക്ക് കൊടുത്തോളും അല്ലേ സന്തോഷേ?"

"അത് ഞാൻ വേഗം റെഡിയാക്കി കൊടുത്തോളാം സാർ" സന്തോഷേട്ടൻ അച്ഛനോട് പറഞ്ഞു.
സൈൻ ചെയ്ത പേപ്പറുമായി സന്തോഷേട്ടൻ പോയ ഉടനെ അനു എന്റെ ചെവിയിൽ പറഞ്ഞു: "മോനു, അഞ്ജൂസിന് ഇവിടത്തെ ബീച്ച് ഒക്കെ ഒന്ന് കാണണംന്ന് നമ്മുക്കവളെ ഒന്ന് കൊണ്ട് പോയി കാണിച്ചാലോ?"

അനു എന്നോട് സ്വകാര്യം പറഞ്ഞത് കണ്ട അച്ഛൻ ചിരിച്ച് കൊണ്ട് ചോദിച്ചു: "എന്താ രണ്ട് പേരും

💬 Comments

View all comments