0%

Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]

Author : ????? ? ? Read All Parts 869

സ്വകാര്യം പറയുന്നേ?"

"അത് അച്ഛാ …. അഞ്ജൂസിന് ഇവിടത്തെ ബീച്ച് ഒന്ന് കൊണ്ട് പോയി കാണിച്ച് കൊടുക്കാമോന്ന് ചോദിച്ചതാ" അച്ഛൻ ചോദിച്ചതിനുള്ള മറുപടി പറഞ്ഞത് ഞാനായിരുന്നു.

"അതിനെന്താ നമ്മുക്കെല്ലാർക്കും കൂടെ പോയി കണ്ട് വരാലോ" അച്ഛൻ ചിരിച്ച് കൊണ്ട് പറഞ്ഞു. അച്ഛൻ പറഞ്ഞത് കേട്ട് അനൂന് വല്യ സന്തോഷമായി പക്ഷേ എനിക്കത് കേട്ടപ്പോൾ അൽപ്പം വിഷമമൊക്കെ തോന്നി. കാരണം കുറേ നാളുകൾക്ക് ശേഷം നിയാസിന്റേം അമൃതിന്റേം കൂടെ തനിച്ച് ഒന്ന് കറങ്ങാൻ പോകാംന്ന് വിചാരിച്ചത് ചീറ്റി പോയത് തന്നെ കാര്യം.

"ആദി ... അച്ഛാ എന്നാ ഞാൻ പോയി അമ്മേനോടും അഞ്ജൂനോടും ഒരുങ്ങാൻ പറയാം. ചായ കുടിച്ചിട്ട് നമ്മുക്ക് പോവ്വാലേ ബീച്ചിലോട്ട്?" അനു പുഞ്ചിരിച്ച് കൊണ്ട് ഞങ്ങളോട് രണ്ടു പേരോടും ചോദിച്ചു.

"ഉം" ഞാനൊന്ന് മൂളി.

അനു സന്തോഷത്തോടെ അമ്മേനോടും അഞ്ജൂനോടും ബീച്ചിൽ പോകുന്ന കാര്യം പറയാനായി പോയി. ഞാൻ നിയാസും അമൃതും കിടക്കുന്ന റൂമിലേക്ക് കടന്ന് ചെന്നപ്പോൾ രണ്ട് പേരും ഡ്രസ്സ് ഒക്കെ ചെയ്ഞ്ച് ചെയ്ത് റെഡിയായി നിൽപ്പുണ്ടായിരുന്നു. അമൃത് ഒരു ബ്ലാക്ക് ഷർട്ടും നീല ജീൻസുമാണ് ഇട്ടത്. നിയാസ് ഒരു വയലറ്റ് കളർ ഫോർമൽ ഷർട്ടും ബ്ലാക്ക് കളർ പാന്റ്സും ഇട്ട് ഇൻസർട്ട് ചെയ്ത് പക്കാ ഫോർമൽ ലുക്കിൽ ആയിരുന്നു. എന്നെ കണ്ട പാടേ നിയാസ് പറഞ്ഞു:

"എടാ ഞങ്ങള് റെഡിയായിട്ടോ. നിന്റെ മുഖമെന്താ വാടി ഇരിക്കുന്നേ?"

"അളിയാ, നമ്മുടെ കൂടെ ബീച്ചിലോട്ട് അച്ഛനും അമ്മേം അനുവും അഞ്ജുവും ഒക്കെ വരുന്നുണ്ടെന്ന്" ഞാനൽപ്പം നിരാശയിൽ പറഞ്ഞു.

"അതിനെന്താ അവര് വന്നോട്ടെ ഡാ. നമ്മുക്ക് നിന്റെ

💬 Comments

View all comments