0%

Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]

Author : ????? ? ? Read All Parts 870

പുതിയ പോളോയിൽ പോവ്വാന്നേ. അവര് മറ്റേ വണ്ടിക്ക് വരട്ടെ." അമൃത് ചിരിച്ച് കൊണ്ട് പറഞ്ഞു.

"നിങ്ങടെ കൂടെ കുറേ നാളായില്ലേ ഡാ ഒരുമിച്ചൊന്ന് കറങ്ങാൻ പോയിട്ട്. അവര് വരുംന്ന് പറഞ്ഞപ്പോ നമ്മുടെ പ്രൈവസി കുറയോന്നൊരു തോന്നല്. എന്തായാലും നീ പറഞ്ഞ ഐഡിയ കൊള്ളാട്ടോ നമ്മുക്ക് മൂന്നാൾക്കും പോളോയിൽ പോവ്വാം" അമൃതിന്റേം നിയാസിന്റേം തോളിൽ കൈയ്യിട്ട് കൊണ്ട് അവരുടെ കൂടെ നിന്ന് ഞാൻ പറഞ്ഞു.

"പിന്നല്ല … എന്ത് കാര്യത്തിനും സൊല്യൂഷനില്ലേ മാൻ. ഇനി കമ്പനി തുടങ്ങുമ്പോ നമ്മള് മൂന്നാളും ഒരുമിച്ചുണ്ടാകില്ലേ മാൻ. പിന്നെ എന്തിനാ നീ ബേജാറാകുന്നേ" നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞു.

"ആദി … നീ പോയി ഈ ഡ്രസ്സ് മാറ്റി ജീൻസും ഷർട്ടും ഇട്ടോണ്ട് വാ. ബീച്ചില് ഫോട്ടോ സെഷൻ ഉണ്ടാകും ട്ടോ" ഞങ്ങളുടെ ഇടയിലെ പ്രൊഫഷണൽ ക്യാമറാമാനായ അമൃത് പറഞ്ഞു.

"എന്നാ ഞാൻ പോയി ഡ്രസ്സ് മാറിയേച്ചും വരാം നിങ്ങള് പോയി ഡൈനിംഗ് ടേബിളിലിരി അനു ഇപ്പോ ചായ എടുത്ത് കാണും" ന്ന് പറഞ്ഞ് ഞാൻ ബെഡ് റൂമിലേയ്ക്ക് ചെന്നു. അവിടെ ചെല്ലുമ്പോൾ അനു രാവിലെ ഉടുത്ത സാരിയൊക്കെ മാറ്റി മഞ്ഞ പ്രിന്റോടു കൂടിയ വൈറ്റ് ചുരിദാറിട്ട് ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയുടെ മുന്നിലിരുന്ന് മുടി ചീകുന്നുണ്ടായിരുന്നു. കണ്ണാടിയിൽ എന്നെ കണ്ടതോടെ അനു ചിരിച്ച് കൊണ്ട് പറഞ്ഞു:
"മോനൂസ്സെ, വേഗം റെഡിയാക് നമ്മുക്ക് പോവണ്ടേ ബീച്ചിൽ?" ഞാൻ ചെന്ന് സ്റ്റൂളിൽ ഇരിക്കുന്ന അനൂന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു:
"അനൂട്ടി... ഞാനും നിയാസും അമൃതും നമ്മുടെ പോളോയ്ക്ക് വരാം. നീ അമ്മേടെം അഞ്ജൂന്റേം

💬 Comments

View all comments