0%

Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]

Author : ????? ? ? Read All Parts 871

അച്ഛന്റേം കൂടെ കാറിൽ വരാമോ"

"അതിനെന്താ മോനൂസ് കുറേ നാളായില്ലേ ഇപ്പോ ഫ്രണ്ട്സിന്റെ കൂടെ നടന്നിട്ട്. മോനൂസ് അവരുടെ കൂടെ പൊക്കോഡാ എനിക്ക് കുഴപ്പൂല്ലാന്നേ. ഞാൻ അച്ഛന്റേം അമ്മേടെം കാറിൽ വന്നോളാം" അനു ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് ഞാൻ തോളിൽ വച്ചിരിക്കുന്ന കൈകളിൽ അവൾ കൈ ചേർത്ത് പിടിച്ചു.

ഇന്നലെ ഞാൻ അവരുടെ കൂടെ ഉച്ചയ്ക്ക് കിടന്നുറങ്ങിയതിന് പിണങ്ങിയ പെണ്ണിപ്പോൾ ഫ്രണ്ട്സിന്റെ കൂടെ കാറിൽ പൊയ്ക്കോന്ന് പറഞ്ഞത് കേട്ട് സന്തോഷം തോന്നിയ ഞാൻ കുനിഞ്ഞ് അനൂന്റെ വലഞ്ഞ കവിളിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു

" താങ്ക്സ് അനൂസ്സെ"

ഞാൻ പറഞ്ഞത് കേട്ട് ചിരി വന്ന അനു പറഞ്ഞു:
" ഓ ... ശരി ശരി ഇനി ചെക്കൻ വേഗം പോയി റെഡിയാകാൻ നോക്ക്യേ"

" യെസ് ബോസ്"
ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് ഷെൽഫിൽ നിന്ന് മാറിയിടാൻ നീല ഡെനിം ഷർട്ടും നീല ജീൻസും എടുത്ത് ബെഡിലേക്കിട്ടു. ഷർട്ടും ജീൻസും അണിഞ്ഞ് അനൂനോടൊപ്പം റൂമിന് പുറത്തിറങ്ങിയ ഞാൻ സിറ്റിംഗ് റൂമിൽ താക്കോലുകൾ കൊളുത്തുന്ന കീ ഹോൾഡറിൽ നിന്ന് പോളോയുടെയും സാൻട്രോയുടെയും കീ എടുത്ത് കൈയ്യിൽ പിടിച്ച് ഉമ്മറത്തെത്തി അവിടെയപ്പോ അച്ഛനും നിയാസും അമൃതും ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ നേരെ സാൻട്രോയുടെ കീ നീട്ടി കൊണ്ട് ഞാൻ പറഞ്ഞു.
" അച്ഛാ എൻഡവർ എടുക്കണ്ട. ഈ സമയത്ത് ചിലപ്പോ വലിയ വണ്ടി കൊണ്ട് പോയാൽ പാർക്ക് ചെയ്യാനൊക്കെ ബുദ്ധിമുട്ടായിരിക്കും. അച്ഛൻ സാൻട്രോ എടുത്തോളു".

എന്റെ കൈയ്യിൽ നിന്ന് കീ വാങ്ങിയ അച്ഛൻ ചോദിച്ചു "നിന്റെ കൂടെ പോളോയിൽ ആരൊക്കെയാ

💬 Comments

View all comments