0%

Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]

Author : ????? ? ? Read All Parts 873

ഒത്ത നടുവിലായാണ് ഞാൻ നടന്നത്. അമ്മയും അച്ഛനും ഓരോന്നൊക്കെ സംസാരിച്ച് നടക്കുന്നുണ്ടായിരുന്നു.
അങ്ങനെ നടന്ന് ഒടുവിൽ തിരയടിക്കുന്ന ഭാഗത്ത് എത്തിയപ്പോൾ അവിടെ ആളുകളുടെ നല്ല തിരക്കുണ്ടായിരുന്നു. ബീച്ചിലെ പൂഴി മണ്ണ് കണ്ട് ആവേശം കയറിയ ഞാനും നിയാസും അമൃതും ഷൂ ഊരി വച്ച് പാന്റ്സ് കയറ്റി വച്ചിട്ട് തിരമാലയിൽ കാൽ നനക്കാനായി ഇറങ്ങി. അനുവും അമ്മേം അഞ്ജും അച്ഛനുമെല്ലാം ബീച്ചിലിട്ടിരുന്ന വലിയ ഇരുമ്പ് ചെയറിൽ ഇരുന്നിട്ട് കടലിൽ നോക്കി ഇരുന്നു. തിരമാലയിൽ കാൽ നനച്ച ഞങ്ങൾ കൂടി നിന്ന് പല പോസിൽ സെൽഫികളൊക്കെ എടുത്തു. അമൃത് എന്നോട് പറഞ്ഞു: "എടാ ആദി നീ പോയി അനു ചേച്ചീനെ വിളിച്ചോണ്ട് വാ നമ്മള് മൂന്ന് പേരും മാത്രം ഇവിടെ നിൽക്കണത് അത്ര ശരിയല്ല"

അമൃത് പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നി. എന്തൊക്കെ പറഞ്ഞാലും പെണ്ണൊരു പാവമാണ്. ഇടക്കൊക്കെ ഓരോന്ന് പറഞ്ഞ് പിണങ്ങുമെങ്കിലും എന്റെ ഇഷ്ടാനിഷ്ടങ്ങളൊക്കെ വക വെച്ച് തരുന്ന പെണ്ണിനെ ബീച്ചിൽ വച്ച് ഞാൻ മൈന്റ് ചെയ്തില്ലാന്നെങ്ങാൻ തോന്നിയാൽ പിന്നെ അത് മതി പെണ്ണിന് മുഖം വീർപ്പിച്ച് നടക്കാൻ.

"എന്നാ ഞാനവളെ വിളിച്ചോണ്ട് വരാംന്ന്" പറഞ്ഞ് അനൂന്റെ അടുത്തേയ്ക്ക് നടന്നു. അനുവും അഞ്ജുവും അച്ഛനും ഇരിക്കുന്ന ചെയറിന്റെ അടുത്തേയ്ക്ക് ഞാൻ തിരയടിക്കുന്ന പൂഴി മണ്ണ് കൂടി കിടക്കുന്ന ഭാഗത്ത് നിന്ന് തിരിച്ച് നടന്നു. ഞാനവരുടെ അടുത്തേക്ക് നടന്ന് ചെല്ലുന്നത് കണ്ട് ഒരാളുടെ മുഖത്ത് മാത്രം ഒരു ഭംഗിയുള്ള ചിരി ഞാൻ കണ്ടു. അത് വേറാരുടെയും അല്ല എന്റെ അനൂന്റെ തന്നെ. അവരുടെ അടുത്ത് എത്തിയ ഞാൻ ചോദിച്ചു:

"നിങ്ങളാരും

💬 Comments

View all comments