0%

Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]

Author : ????? ? ? Read All Parts 874

തിരയിലിറങ്ങുന്നില്ലേ?"

" ഓ … നിങ്ങള് പിള്ളേരിറങ്ങിയാ മതി ഞങ്ങളിവിടെ ഇരുന്നോളാ" ഞാൻ ചോദിച്ചതിന് മറുപടി അമ്മയാണ് പറഞ്ഞത്. ഞാൻ നിർബന്ധിച്ച് നോക്കീട്ടും അച്ഛനും അമ്മേം വരാതായപ്പോ ഞാൻ അഞ്ജൂന്റേം അനൂന്റേം നേരെ തിരിഞ്ഞ് കൊണ്ട് പറഞ്ഞു:
"എന്നാ നിങ്ങള് രണ്ടാളും വാ"

ഞാൻ ചോദിക്കാൻ കാത്തിരുന്നത് പോലെ അനുവും അഞ്ജുവും ഇരുമ്പ് ചെയറിൽ നിന്ന് സന്തോഷത്തോടെ ചാടിയേഴ്ന്നേറ്റ് കൊണ്ട് എന്റെ ഇടത്തും വലത്തുമായി എന്റെ കൈയ്യിൽ ചുറ്റി പിടിച്ച് കൊണ്ട് നടന്നു. അവരെ രണ്ട് പേരെയും കൈയ്യിൽ ചേർത്ത് പിടിച്ച് ഞാൻ ബീച്ചിലെ തിരമാല അടിക്കുന്ന ഭാഗത്തേയ്ക്ക് നടന്നു. തിര വരുന്നത് കണ്ട പാടേ ഡ്രസ്സ് നനയാതിരിക്കാൻ അനു ചുരിദാർ പാന്റല്‌പ്പം പൊക്കി പിടിച്ചു. അഞ്ജു ആണേൽ ഇട്ടിരിക്കുന്ന സ്ക്കർട്ടു അൽപ്പം പൊക്കി പിടിച്ചു. രണ്ട് പേരും തിരയിലിറങ്ങിയ സന്തോഷത്തിൽ കിലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു. എന്റൊപ്പം ചേർന്ന് നിന്ന് തിരയിൽ
കാൽ നനക്കുന്ന അനൂന്റേയും അഞ്ജൂന്റേയും പിക്ചറുകൾ അമൃത് എന്റെ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. കുറേ പിക്ചറുകൾ എടുത്ത് കഴിഞ്ഞപ്പോൾ അഞ്ജു അമൃതിനോട് പറഞ്ഞു:

"അമൃതേട്ടാ, ഇനി ചേട്ടന്റേം അനു ചേച്ചീടേം നല്ല കിടിലൻ പിക്ചേഴ്സെടുക്ക്"

അത് കേട്ടതോടെ അമൃത് പറഞ്ഞു: "ഞാനാ കാര്യം അങ്ങ് മറന്നു പോയി. ആദി അനു ചേച്ചി നിങ്ങള് രണ്ട് പേരും ചേർന്ന് നിന്നേ നിങ്ങളുടെ കുറച്ച് പിക്ചേഴ്സെടുക്കട്ടെ ഇനി"

അമൃത് പറഞ്ഞത് കേട്ട് ഞാൻ അനൂന്റേ കൈയ്യിൽ പിടിച്ച് വലിച്ച് എന്നോട് ചേർത്ത് നിർത്തി. പെണ്ണിന് ഞാൻ ചേർത്ത് നിർത്തിയപ്പോൾ സ്വല്പ്പം നാണമൊക്കെ വന്നു അവളെന്റ കണ്ണിലേയ്ക്ക് നാണത്തോടെ ഒരു നോട്ടം

💬 Comments

View all comments