Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]
നോക്കി അത് അമൃത് മനോഹരമായി അവൻ മൊബൈൽ ക്യാമറയിൽ പകർത്തി. പിന്നെ പല പോസുകളിൽ ഞങ്ങളെ നിർത്തി ഒരു ഔട്ട് ഡോർ ഫോട്ടോ ഷൂട്ടാണവിടെ നടന്നത്. അമൃതാണേൽ പാർട്ട് ടൈം ഫോട്ടോഗ്രാഫറായൊക്കെ വെഡിംഗ് വർക്കിന് കോളെജിൽ പഠിക്കുന്ന കാലം തൊട്ടേ പോകുന്നതാ. അത് കൊണ്ട് കക്ഷി എന്ത് പിക്ചറെടുത്താലും അതിനൊരു പ്രത്യേക ഭംഗിയായിരിക്കും. അങ്ങനെ എന്റെ ഫോണിൽ അവനൊരു മിനി വെഡിംഗ് ഫോട്ടോ ഷൂട്ട് നടത്തി. ഞങ്ങൾ പരസ്പരം വെറുതെ നോക്കിയത് പോലും അവൻ ഭംഗിയായി മൊബൈലിൽ പകർത്തി. ബീച്ചിൽ തിരമാലയടിക്കുന്ന ഭാഗത്ത് നിന്ന് മാറി അധികം തിരക്കില്ലാത്ത ഭാഗത്തേയ്ക്ക് മാറി നിന്നായിരുന്നു എന്റേം അനൂന്റേയും പല ആംഗിളിലുള്ള ഫോട്ടോയെല്ലാം എടുത്തത്. ഒടുക്കം ഞങ്ങളെല്ലാവരും ചേർന്ന് നിന്ന് സെൽഫികളും എടുത്തു. ഫോട്ടോയെടുത്ത് നേരം പോയതറിഞ്ഞില്ല. കടലിലേയ്ക്ക് സൂര്യൻ താഴ്ന്ന് പോകുന്ന അസ്തമയത്തിന്റെ മനോഹര കാഴ്ച കണ്ട ശേഷം ഞങ്ങൾ വീട്ടിലേയ്ക്ക് മടങ്ങി. തിരിച്ച് എന്റെ പോളോ ഓടിച്ചത് നിയാസായിരുന്നു. ഞാനും അമൃതും പിറകിലെ സീറ്റിലിരുന്ന് വെറുതെ ഓരോ പാട്ടുകൾ ഒക്കെ പാടി കൂടെ നിയാസും പാടി. വീട്ടിൽ തിരിച്ചെത്തിയ ഞങ്ങൾ ചോറ് കഴിച്ച ശേഷം ഉറങ്ങാനായി അവരവരുടെ മുറികളിലേയ്ക്ക് പോയി. ഞങ്ങളുടെ ബെഡ് റൂമിൽ ചെന്ന ഞാൻ കാണുന്നത് അനു ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് കൊണ്ട് എന്റെ മൊബൈലിൽ ഇന്ന് ബീച്ചിൽ പോയപ്പോൾ എടുത്ത ഫോട്ടോകൾ കാണുന്നതാണ്. എന്നെ കണ്ടതോടെ അനു ചിരിച്ച് കൊണ്ട് പറഞ്ഞു:
"മോനൂസ്സെ ആ വാതിൽ കുറ്റിയിട്ടിട്ട് വാ നമ്മുക്ക് ഇന്നെടുത്ത പിക്ചേഴ്സ് കാണാം"
"വാതിൽ അടച്ചാൽ ഇന്നെന്തേലും നടക്ക്വോ?" അനൂന്റെ അടുത്തേയ്ക്ക്
💬 Comments
View all comments