Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]
നടക്കുന്നതിനിടെ ഞാൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
"ഒന്ന് പോ ചെക്കാ എപ്പോഴും നിനക്ക് ഈ ഒരു വിചാരം മാത്രയേ ഉള്ളോ?" അനു മൊബൈലിൽ നിന്ന് ശ്രദ്ധ മാറ്റാതെ അൽപ്പം ഗൗരവത്തിലാണിത് പറഞ്ഞത്.
"ഞാനൊരു തമാശ പറഞ്ഞതാ ഡി കള്ളി പെണ്ണെ. ഇന്നെടുത്ത പിക്ചേഴ്സ് ഒന്ന് കാണിച്ചേ നോക്കട്ടേ" ന്ന് പറഞ്ഞ് അനൂന്റെ മടിയിൽ തല വെച്ച് കിടന്നിട്ട് ഞാൻ പറഞ്ഞു.
" അമൃതെടുത്ത പിക്ചേഴ്സ് ഒക്കെ കിടു ആണ് ട്ടോ" ബീച്ചിൽ വച്ച് അനു നാണത്തോടെ എന്റെ കണ്ണിൽ നോക്കി നിൽക്കുന്ന ഒരു പിക്ചർ എന്നെ കാണിച്ച് കൊണ്ടാണ് അനു ഇത് പറഞ്ഞത്.
"ശരിയാ അവൻ ഫോട്ടോഗ്രഫിയിൽ ഒരു സംഭവാ" അനു കാണിച്ച ഫോട്ടോ നോക്കി ഞാൻ അനു പറഞ്ഞതിനെ പിന്താങ്ങി. ബീച്ചിൽ നിന്നെടുത്ത പിക്ചേഴ്സും രാവിലെ പാല് കാച്ചൽ ചടങ്ങിന്റെ കുറേ പിക്ചേഴ്സും അമൃതെടുത്തത് നോക്കി കണ്ട് കൊണ്ടിരിക്കുമ്പോൾ അനു എന്റെ മുടിയിൽ വിരലോടിച്ച് കൊണ്ടിരുന്നു. എല്ലാ പിക്ചറുകളും കണ്ട് കഴിഞ്ഞപ്പോഴെയ്ക്കും ഞങ്ങൾ രണ്ട് പേർക്കും നന്നായി ഉറക്കം വരുന്നുണ്ടായിരുന്നു.
"എന്നാ നമ്മുക്ക് കിടന്നാലോ മോനൂസ്സെ" പെണ്ണെന്റ നെറ്റിയിൽ ഒരുമ്മ തന്നിട്ടാണിത് ചോദിച്ചത്.
"ഉം" ഞാനൊന്ന് മൂളി കൊണ്ട് പെണ്ണിന്റെ മടിയിൽ നിന്ന് എഴുന്നേറ്റിട്ട് ബെഡിൽ നിവർന്ന് കിടന്നു. അനു ഫോണെടുത്ത് കട്ടിലിനടുത്ത് നൈറ്റ് ലാംപ് സ്റ്റാന്റിൽ വച്ചിട്ട് എന്നെ ചേർന്ന് കിടന്ന് കെട്ടി പിടിച്ചിട്ട് കിടന്നു:
"അവര് നാളെ 6 മണിയ്ക്ക് പോവ്വും ഞാനൊരു 5.45 ന് അലാറം വച്ചിട്ടുണ്ട് ട്ടോ മോനൂസ്സെ"
ഇന്നത്തെ ദിവസത്തെ ഓട്ട പാച്ചിൽ കാരണം ഞങ്ങൾ രണ്ടാളും നന്നായി
💬 Comments
View all comments