0%

Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]

Author : ????? ? ? Read All Parts 877

മാസം നീ വീട്ടിലോട്ടൊന്ന് വരണം ട്ടോ അമ്മ പറഞ്ഞില്ലേ നിന്റെ ദേവൻ മാമ്മേടെ മോളുടെ കല്യാണകാര്യം"

"അടുത്ത മാസമല്ലേ ഞങ്ങള് വരാം അച്ഛാ" ഞാൻ അനൂനെ നോക്കി കൊണ്ട് പറഞ്ഞു.

എന്നെ കെട്ടി പിടിച്ച് നിന്ന അച്ഛൻ എന്നിൽ നിന്ന് അകന്ന് നിന്നിട്ട് പോക്കറ്റിൽ നിന്നൊരു ബാങ്ക് ചെക്കെടുത്ത് എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു: "മോനെ, ഇത് നിങ്ങൾക്ക് വീട്ടിലോട്ട് ഇലക്ട്രോണിക്സ് ഐറ്റംസ് വാങ്ങാനും പിന്നെ വീട്ടില് സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യാനും വേണ്ടിയാ" അച്ഛന്റെ കൈയ്യിൽ നിന്ന് ചെക്ക് വാങ്ങി നോക്കിയ ഞാൻ ഞെട്ടി 6 ലക്ഷം രൂപയാണ് ചെക്കിൽ എഴുതിയിരിക്കുന്നെ. "താങ്ക്സ് അച്ഛാ " അച്ഛന്റെ സ്നേഹം കണ്ട് ഞാൻ കണ്ണ് നിറഞ്ഞ് കൊണ്ട് പറഞ്ഞു.

"മോളെ അച്ഛൻ എന്നാ ഇറങ്ങട്ടെ. അടുത്ത മാസം നിങ്ങള് രണ്ടും കൂടെ വീട്ടിലോട്ട് വരണംട്ടോ" ന്ന് പറഞ്ഞ് അച്ഛൻ അനൂന്റെ തോളത്ത് കൈ വച്ചു.

"എന്തായാലും ഞങ്ങൾ വരാം അച്ഛാ" തോളത്ത് വച്ച അച്ഛന്റെ കൈയ്യിൽ പിടിച്ച് കൊണ്ട് അനു പറഞ്ഞു.
ഞങ്ങളോട് യാത്ര പറഞ്ഞിറങ്ങിയ അച്ഛൻ കാറിൽ അഞ്ജൂന്റേയും അമ്മയുടെയും അടുത്തിരുന്നു. കാറിനടുത്തേയ്ക്ക് നടന്ന് ചെന്ന എന്നോടും അനൂനോടും ഒരിക്കൽ കൂടി എല്ലാവരും യാത്ര പറഞ്ഞ ശേഷം അമൃത് കാറ് മുന്നോട്ടെടുത്തു. ഞങ്ങളുടെ കൺ വെട്ടത്ത് നിന്ന് അവരുടെ കാറ് മറയുന്നത് വരെ ഞാനും അനുവും നോക്കി നിന്നു. അനൂന്റെ തോളിൽ കൈയ്യിട്ട് അനൂനെ ചേർത്ത് പിടിച്ച് ഞാൻ വീടിനകത്തേയ്ക്ക് കയറി. കൈയ്യിലിരുന്ന അച്ഛൻ തന്ന ചെക്ക് അനൂനോട് എടുത്ത് വയ്ക്കാൻ പറഞ്ഞ ഞാൻ

💬 Comments

View all comments