Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]
അടുത്തുള്ള സീറ്റിലും ഇരുന്നു. പിന്നെ യാത്ര പറയാനുള്ള ഊഴം അമ്മയുടേം അഞ്ജൂന്റെo ആയിരുന്നു. അമ്മ വന്ന് എന്നെ കെട്ടി പിടിച്ച് നെറ്റിയിലുമ്മ തന്നിട്ട് പറഞ്ഞു "പോട്ടെ ഡാ അടുത്ത മാസം നീ അനൂനെ കൂട്ടി വീട്ടിലോട്ട് വാ ട്ടോ" അമ്മ ഇടറിയ സ്വരത്തിൽ പറഞ്ഞു.
അഞ്ജു വന്നെന്നെ കെട്ടി പിടിച്ച് കൊണ്ട് പറഞ്ഞു: "ചേട്ടാ അടുത്ത മാസം അനു ചേച്ചീനേം കൊണ്ട് വീട്ടിലോട്ട് വരണെ. താര ചേച്ചീടെ കല്യാണത്തിന് പോവ്വാ നമ്മുക്ക്" അഞ്ജു ചിരിച്ച് കൊണ്ട് പറഞ്ഞു. "എന്നിട്ട് വല്യ മാമ്മ എന്നെ വിളിച്ചില്ലാലോ കല്യാണം" ഞാൻ അമ്മയോട് പരിഭവം പറഞ്ഞു. "കല്യാണം വിളി തുടങ്ങിയിട്ടേ ഉള്ളൂ അവൻ പറ്റിയാൽ ഇങ്ങോട്ടെയ്ക്ക് വരാന്ന് പറഞ്ഞിട്ടുണ്ട് നിന്നേം അനൂനേം കല്യാണം വിളിക്കാനായിട്ട്"
അമ്മ പറഞ്ഞു. [അമ്മേടെ മൂത്ത ആങ്ങള ദേവൻ മാമേടെ ഇളയ മോൾ താരേടെ കല്യാണം സെപ്തംബറിലാണ് അതിന്റെ കാര്യമാണ് അമ്മ പറഞ്ഞത്. താര എന്നെക്കാൾ 3 വയസ്സിന് മൂത്തതാണ് കക്ഷി ഇപ്പോ MSC കഴിഞ്ഞ് നിൽക്കുന്നു.] എന്നോട് യാത്ര പറഞ്ഞ് കഴിഞ്ഞ് അമ്മയും അഞ്ജുവും അനൂനോട് യാത്ര പറഞ്ഞപ്പോൾ രണ്ടാളും അവളെ കെട്ടി പിടിച്ച് കരച്ചിലായി. അമ്മയ്ക്കും അഞ്ജൂനും അനുവിനെ പിരിഞ്ഞ് പോകുന്നതിന്റെ നല്ല വിഷമമുണ്ട്. അനുവാണേൽ മുഖമാകേ കണ്ണീരൊലിപ്പിച്ച് നിൽപ്പായി. അമ്മയും അഞ്ജുവും യാത്ര പറഞ്ഞ് കാറിൽ കേറി ഇരുപ്പായി.
അവസാനം യാത്ര പറയാനുള്ള ഊഴം അച്ഛന്റെ ആയിരുന്നു. അച്ഛൻ വന്ന് എന്നെ കെട്ടി പിടിച്ചിട്ട് ഇടറിയ സ്വരത്തിൽ പറഞ്ഞു "ആദി, എന്നാ ഞങ്ങളിറങ്ങട്ടെ ഡാ. കമ്പനീടെ കാര്യമൊക്കെ നമ്മുക്ക് പെട്ടെന്ന് റെഡിയാക്കാംട്ടോ. അടുത്ത
💬 Comments
View all comments