0%

Chapter Title : ഒളിച്ചോട്ടം [KAVIN P.S]

Author : ????? ? ? Read All Parts 1.3K

നിന്ന് പാലാക്കാട് ടൗണിലുള്ള 'റെയ്മണ്ട് റെസിഡൻസിയിൽ' എത്തിയത്.

അതെ ഇതൊരു ഒളിച്ചോട്ടം തന്നെയാണ്. അയൽപക്കത്ത് ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നതാണ് എന്റെയും അനുവിന്റെയും കുടുംബങ്ങൾ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് അറിഞ്ഞതോടെയാണ് കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞത്. അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അവരെ തെറ്റുപറയാനും പറ്റില്ല. സ്വന്തം മോളെക്കാൾ 5 വയസ് കുറവായ ഒരുത്തനെ ഭർത്താവായി അംഗീകരിക്കാൻ അവളുടെ മാതാപിതാക്കൾ ഒരുക്കമല്ല പോരാത്തതിന് ചെക്കന് പ്രത്യേകിച്ച് ജോലിയൊന്നുമില്ലാ ലോ പിന്നെ ആകെ പറയാൻ ഉള്ളത് കുടുംബപരമായി കിട്ടിയ തറവാട്ട് മഹിമയും കുടുംബ സ്വത്തുക്കളും ആണ്. എന്റെ വീട്ടിലും ഞങ്ങൾ രണ്ടാളും ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോൾ ഒരു ഭൂകമ്പം തന്നെയാണ് ഉണ്ടായതും.

അങ്ങനെ വേറെ ഒരു വഴിയും ഇല്ലാതായപ്പോഴാണ് ഞങ്ങള് രണ്ടാളും രജിസ്ട്രർ മാര്യേജ് ചെയ്തത്. അതിനു ഞങ്ങൾക്ക് എല്ലാ സഹായവും ചെയ്ത് തന്നത് എന്റെ ചങ്കുകൾ ആയ നിയാസും, അമൃതും ആണ്.

2 ദിവസം മുൻപാണ് എന്റെയും അനുവിന്റെയും രജിസ്ട്രർ മാര്യേജ് നടന്നത്. അത് എല്ലാവരും അറിഞ്ഞപ്പോഴാണ് ഈ കോലാഹലങ്ങൾ ഒക്കെ തുടങ്ങിയത്.

ആ റെജിസ്ട്രർ മാര്യേജ് നടന്ന ദിവസത്തെ കുറിച്ച് പറയാം ഞാൻ.
……….*...........*..........*...........*.......

വീടിനടുത്ത പള്ളിയിലെ ബാങ്ക് വിളി ശബ്ദം കേട്ട് ഞാൻ പതിവ് പോലെ എഴുന്നേറ്റു. ഇങ്ങനെ എഴുന്നേൽക്കൽ ഒരു ശീലമായിട്ട് 3 വർഷമായി കാണും. ഡിഗ്രി ഒന്നാം വർഷം തൊട്ടാണ് ജിമ്മിൽ പോകുന്നത് ശീലമായത്. കട്ടിലിൽ നിന്ന് എഴുന്നേറ്റ് ബാത് റൂമിലെ വാഷ് ബേസിനിലെ സ്റ്റാന്റിൽ വച്ചിരുന്ന ടൂത്ത് ബ്രഷെടുത്ത് പല്ല് തേച്ച് പ്രഭാത കൃത്യങ്ങൾ ഒക്കെ തീർത്ത് പുറത്തിറങ്ങി. ട്രാക്ക് പാന്റും

💬 Comments

View all comments