0%

Chapter Title : ഒളിച്ചോട്ടം [KAVIN P.S]

Author : ????? ? ? Read All Parts 1.3K

കേട്ട് ബോറടിച്ചു വഴിക്കായ ഞാൻ പോർച്ചിൽ കിടന്നിരുന്ന എന്റെ മറ്റൊരു സന്തത സഹചാരിയായ വെള്ള സാൻട്രോ സ്വിംഗ് കാറിന്റെ അടുത്തേയ്ക്ക് നീങ്ങി കൈയിലെ ചാവിയോടൊപമുള്ള കീ ലെസ്സ് എൻട്രീ റിമോട്ടിൽ കൈ അമർത്തിയപ്പോൾ അവിടെ കി... കി… ശബ്ദം പരന്നു. ഡോർ തുറന്നു ഞാൻ വണ്ടിക്കകത്ത് കേറി സീറ്റ് ബെൽറ്റ് ഇട്ട് സ്റ്റീയറിംഗിൽ തൊട്ട് ഒന്ന് പ്രാർത്ഥിച്ച ശേഷം ഞാൻ വണ്ടി സ്റ്റാർട്ടാക്കി പതിയെ എടുത്ത് വീടിന്റെ പുറത്തെത്തി. അവിടെ പതിയെ ഒന്ന് നിർത്തി കാറിലെ മ്യൂസിക്ക് സിസ്റ്റം ഓൺ ചെയ്ത് എന്റെ ഇഷ്ട പാട്ട് പരതി കൊണ്ടിരുന്നു. ഒടുവിൽ പാട്ട് കിട്ടി.

'ഐ' സിനിമയിലെ "പൂക്കളെ സട്ര ഓയ് വിടുംങ്കൾ അവൾ വന്ത് നിന്താൾ അവൾ തന്ത് നിന്താൾ" പാട്ട് കേട്ട് തുടങ്ങിയപ്പോൾ മനസ്സ് ഒന്ന് സെറ്റായി തുടങ്ങി. എന്റെ ഡ്രൈവിംഗ് പഠിത്തവും ഞാൻ ഓടിച്ച് തെളിഞ്ഞതും സാൻട്രോയിലായതോണ്ട് ഈ വണ്ടിയോട് എനിക്കൊരു പ്രത്യേക അറ്റാച്മെന്റാണ്. അതോണ്ടാണല്ലൊ അന്ന് അച്ഛൻ പുതിയ ഹോണ്ട സിറ്റി കാറ് എടുത്തപ്പോൾ

വിൽക്കാൻ വെച്ച ഈ വണ്ടി അമ്മയെ കൊണ്ട് അച്ഛനോട് പറയിപ്പിച്ച് ഞാൻ എന്റെ കസ്‌റ്റഡിയിലാക്കിയത്. അങ്ങനെ ലൈസൻസ് ഒക്കെ എടുത്തപ്പോൾ മുതൽ എന്റെ ഒപ്പം സാൻട്രോ കുട്ടനും ഉണ്ട്.

രജിസ്ട്രർ മാര്യേജ് ദൂരേ ഒരു രജിസ്ട്രർ ഓഫീസിൽ വെച്ച് ചെയ്യാനുള്ള ഒരുക്കങ്ങളൊക്കെ നിയാസും അമൃതും ചെയ്ത് വച്ചിട്ടുണ്ട്. അനുവിന്റെ വീട്ടിൽ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന വാർത്ത അറിഞ്ഞ പിടിവാശിക്കാരനായ അവളുടെ അച്ഛൻ ഗോപാലൻ നായർ അവളെ പുള്ളിയുടെ അനിയന്റെ വീട്ടിലോട്ട് മാറ്റി. അവിടെ നിന്ന് അവളെ ചാടിക്കുന്ന

💬 Comments

View all comments