Chapter Title : ഒളിച്ചോട്ടം [KAVIN P.S]
ഉത്തരവാദിത്തം ഏറ്റത് അവളുടെ രണ്ട് ഉറ്റ കൂട്ടുകാരികളായ കൃഷ്ണയും, സൗമ്യയും ആണ്. ഇവർ മൂന്നാളും കൊച്ചി ഇൻഫോ പാർക്കിൽ ആണ് ഒരുമിച്ച് വർക്ക് ചെയ്യുന്നത്. ഓഫീസിൽ പോകാൻ വിളിക്കാൻ വന്നതാണെന്ന് കൊചഛനെയും വീട്ടുകാരെയും വിശ്വസിപിച്ച് അവർ അവളെ അവിടെ നിന്ന് ഒരു വിധം ചാടിച്ചു. അങ്ങനെ കൃഷ്ണയുടെ കാറിൽ ആണ് അവർ മൂന്നുപേരും രജിസ്ട്രാർ ഓഫീസിലേയ്ക്ക് യാത്ര തിരിച്ചത്. കാറിൽ കേറിയ ഉടനെ തന്നെ സാമ്യ എനിയ്ക്ക് വിളിച്ചിട്ട്
"ആദി മിഷൻ Success ഞങ്ങൾ അവളെ ഒരു വിധം ചാടിച്ചൂട്ടോ. ഓഫീസിലേക്കാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. നീ ഇപ്പോ എവിടെയാ?”
ഞാൻ: ഞാനും വീട്ടീന്ന് ഇറങ്ങി ഇപ്പോ ജംഗ്ഷനിലാ അവന്മാര് വരാൻ വേണ്ടി കാത്ത് നിൽക്കാ. എവിടെ നമ്മുടെ ആള്?
സൗമ്യ: ദാ ഇവിടെ ണ്ട് ഫോൺ തരാൻ പറഞ്ഞ് കൈ നീട്ടി കൊണ്ട് ഇരിക്കാണ്.
ഇപ്പോ കൊടുക്കാം.
ഞാൻ: ഹലോ അനു ഒരു വിധം വേലി ചാടിയല്ലെ ടീ കള്ളീ
അനു: ദേ ചെക്കാ എന്നെ കൊണ്ടൊന്നും പറയിക്കണ്ടാ ട്ടോ . മനുഷ്യൻ ഇവിടെ ടെൻഷനടിച് ഒരു പരുവം ആയിരിക്കുമ്പോഴാ അവന്റെ ഒരു കോമഡി.
ഞാൻ: പിന്നെ ഞാൻ ഇവിടെ കൂള് ആയി ഇരിക്കാണല്ലോ. ഒന്ന് പേ പെണ്ണ ചുമ്മാ ജാഡ ഇടാതെ.
അനു: സംഗീത് വീട്ടിലുണ്ടായിരുന്നില്ല ആ സമയത്ത് ഇവര് വന്നത് നമ്മുടെ ഭാഗ്യം അല്ലേൽ ഇപ്പോ ഒരു പാട് വരാൻ പറ്റിയേനെ.
"അവന്മാര് എത്തിയോ നിന്റെ 2 വേതാളങ്ങള്?"
ഞാൻ: ദാ ഇപ്പോ എത്തും. അങ്കമാലി റെയിൽവേ സ്റ്റേഷന് പുറകിലാട്ടോ ഓഫീസ്. ഞാൻ സൗമേച്ചിടെ
💬 Comments
View all comments