0%

Chapter Title : ഒളിച്ചോട്ടം [KAVIN P.S]

Author : ????? ? ? Read All Parts 1.3K

അവളുടെ തന്തപടി ഫോൺ വാങ്ങി വച്ചിട്ട് ഇപ്പോ ഒരാഴ്ചയായി, പോരാത്തതിന് ആ പന്നി സംഗീതിന്റെ വീട്ടിൽ അല്ലേ അവൾ നിന്നിരുന്നത്.ഇനി അവളെ കണ്ടാൽ കാലു വെട്ടുമെന്നാണ് ആ നായിന്റെ മോന്റെ ഒരു കൊണച്ച ഭീഷണി”.
ഞാൻ പല്ല് ഞെരിച്ചു കൊണ്ട് സംഗീതിനോടുള്ള ദേഷ്യം അമൃതിന്റെ കൈയ്യിൽ പിടിച്ച് പിച്ചി കൊണ്ടാണ് തീർത്തത്.

അമൃത്: ഊ……. വിടെടാ മൈ*
അവനോട് ദേഷ്യം ഉണ്ടെങ്കിൽ ആ മൈരനോട് തീർത്താൽ പോരെ അതിന് എന്റെ കൈയിലെ തൊലി പറിച്ചെടുക്കുന്നതെന്തിനാ നീ?

നിയാസ്: മച്ചാനെ ആദി നീ വന്ന് പുറകെ കയറ് വണ്ടി ഞാനെടുക്കാം. ഇന്ന് നല്ലൊരു ദിവസായിട്ട് രണ്ടും കൂടി ഒടക്കുണ്ടാക്കല്ലെ.
അവൻ ഡോർ തുറന്ന് ഞാനിരുന്ന ഡ്രൈവർ സീറ്റിന്റെ അടുത്തെത്തി.
പതിയെ ഞാൻ ഡ്രൈവർ സീറ്റിൽ നിന്ന് ഡോർ തുറന്നിറങ്ങി ബാക്ക് സീറ്റിൽ കയറി ഇരുന്നു.
നിയാസ് ഡ്രൈവർ സീറ്റിൽ കയറി ഇരുന്ന് സീറ്റ് ബെൽറ്റ് ഇട്ട് കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു. പതിയെ വണ്ടി മുന്നോട്ടെടുത്തു. കുറച്ചു നേരത്തേയ്ക്ക് കാറിൽ ആരും ഒന്നും മിണ്ടിയില്ല.

ബോർ അടിച്ചപ്പോൾ ഞാൻ അമൃതിനോട് പറഞ്ഞു: "മച്ചാനെ ആ മ്യൂസിക്ക് സിസ്റ്റത്തിന്റെ റിമോർട്ട് ഒന്നെടുത്തെ ഒരു പാട്ട് ഇടട്ടെ" ….

അമ്യത് റിമോർട്ട് എടുത്ത് സെറ്റ് ഓണാക്കിയപ്പോൾ വന്ന പാട്ട് "മധു പോലെ പെയ്ത മഴയെ മനസ്സാകെ അഴകായ് നനയെ ഇണയായ ശലഭം പോലെ നീയും ഞാനും മാത്രം" ഡിയർ കോമ്രേഡ് സിനിമയിലെ ഈ പാട്ട് എന്റെ ഇഷ്ട ഗാനം ആയോണ്ട് ഞാൻ അവനോട് പറഞ്ഞു:

"ഈ പാട്ട് മതി, മാറ്റല്ലെ ട്ടോ"

💬 Comments

View all comments