Chapter Title : ഒളിച്ചോട്ടം [KAVIN P.S]
ഇപ്പോ അങ്കമാലി സിഗ്നലിൽ എത്തി”
ഞാൻ അമൃതിനോട് ഫോണിൽ നിന്ന് മുഖമുയർത്താതെ മറുപടി പറഞ്ഞു.
അങ്ങനെ കുറച്ച് നേരം അമൃതിനോടും നിയാസിനോടും തമാശ പറഞ്ഞ് കൊണ്ട് നിൽക്കുന്നതിനിടെ ഫോർ റെജിസ്ട്രേഡ് സ്റ്റിക്കർ പതിച്ച നീല കളർ സ്വിഫ്റ്റ് ഞങ്ങളുടെ അടുത്ത് കൊണ്ട് വന്ന് നിറുത്തി.
അതിലെ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് നോക്കിയപ്പോൾ അനുവിന്റെ കൂട്ടുകാരി കൃഷ്ണയാണ്.
കക്ഷി സീറ്റ് ബെൽറ്റ് ഊരി പുറത്തോട്ട് ഡോർ തുറന്ന് ഇറങ്ങി വന്നു. വെള്ളയിൽ ചുവന്ന പുള്ളികളുള്ള ചുരിദാറാണ് വേഷം ഷാൾ കഴുത്തിൽ ഇട്ടിട്ടുണ്ട്.
മുൻപിലെ സീറ്റിൽ നിന്ന് സൗമ്യയും പുറത്തിറങ്ങി പുള്ളിക്കാരത്തിയും ചുരിദാർ തന്നെയാ ഇട്ടിരിക്കുന്നെ. ഇവർ രണ്ടു പേരും മാത്രം കാറിന് പുറത്തിറങ്ങി കണ്ടപ്പോൾ ഞാൻ നോക്കിയത് എന്റെ പെണ്ണെവിടെയാന്നാ. എന്റെ മുഖത്തെ ടെൻഷൻ കണ്ട് ചിരി വന്ന കൃഷ്ണ
"ആദി ഡോ ടെൻഷനടിക്കണ്ട തന്റെ കക്ഷി ബാക്ക് സീറ്റിൽ ഉണ്ട്. ആദ്യായിട്ടാ സാരിയുടുത്തെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങാൻ പുള്ളിക്കാരിക്ക് നാണം. ഞങ്ങൾ വിളിച്ചിട്ട് പുറത്തേക്കിറങ്ങാൻ കൂട്ടാക്കുന്നില്ല. താൻ തന്നെ വന്ന് വിളിയ്ക്ക് തന്റെ കക്ഷിയെ"
ഞാൻ പതിയെ കാറിന്റെ അടുത്തെത്തിയതും പെണ്ണ് ഡോറ് തുറന്ന് പുറത്തേക്കിറങ്ങി.
ഒരു നിമിഷം ഞാനവളെ നോക്കി നിന്നു പോയി അത്രയ്ക്ക് ഭംഗിയിൽ ഞാൻ അവളെ ആദ്യായിട്ടാ കാണുന്നെ. മജന്ത ഗോൾഡൻ വർക്കുള്ള ഡിസൈനർ വെഡിംഗ് സാരിയുടുത്ത് അനു പതിവിലും കൂടുതൽ സുന്ദരിയായിരിക്കുന്നു കഴുത്തിൽ ഒരു വലിയ സ്വർണ്ണ മാലയും കാതിൽ നല്ലൊരു റൗണ്ട് റിംഗും ഇട്ടിട്ടുണ്ട്. മുടി നല്ല ഭംഗിയിൽ ഒതുക്കി മുന്നോട്ട് ഇട്ടിട്ടുണ്ട്. ഞാൻ അവളെ തന്നെ അങ്ങനെ അന്തം വിട്ട് നോക്കി
💬 Comments
View all comments