Chapter Title : ഒളിച്ചോട്ടം [KAVIN P.S]
നിൽക്കുന്നത് കണ്ട പെണ്ണ് എന്റെ നേരെ വിരൽ ഞൊടിച്ചപ്പോഴാണ് ഞാൻ നോട്ടം അവസാനിപ്പിച്ചത്.
"അതേ നീ എന്നെ ഇതിനെ മുൻപ് കണ്ടിട്ടില്ലേ?"
പെണ്ണ് എന്റെ വലത്തെ കൈയ്യിലൂടെ അവളുടെ ഇടത്തെ കൈയിട്ട് ചേർന്നു നിന്നു ചോദിച്ചു.
"ഇത്രേം ലുക്കിൽ ആദ്യായിട്ടാ ഞാൻ അനൂസിനെ കാണുന്നെ"
ഞാൻ അപോൾ തന്നെ അവൾക്ക് മറുപടി കൊടുത്തു.
"അതിന്റെ മൊത്തം ക്രെഡിറ്റും ഇവളുമാർക്കാ"
സൗമ്യയുടെയും കൃഷ്ണയുടെയും നേരെ നോക്കി കൊണ്ട് അനു പറഞ്ഞു.
"എന്തായാലും പൊളി ലുക്കിലാ ഇന്ന് അനു കുട്ടി" ഞാനവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
"എന്റെ ആദി കുട്ടനും സൂപ്പറായിട്ടുണ്ട്" അവൾ എന്റെ ഡ്രെസ്സിംഗിനെ പുകഴ്ത്താനും മറന്നില്ല.
"അതേ രണ്ടു പേരുടെയും കിന്നാരം കഴിഞ്ഞെങ്കിൽ ഇങ്ങ് പോരെ സമയമായിട്ടുണ്ട്"
രജിസ്ട്രാർ ഓഫീസിൽ നിന്ന് ഞങ്ങളെ വിളിക്കാനായി ഇറങ്ങി വന്ന നിയാസ് ഞങ്ങളോടായി പറഞ്ഞു.
നിയാസ് മുൻപിലും എന്റെ കൈ പിടിച്ച് അനുവും കൂടെ അവളുടെ കൂട്ടുകാരികളായ സൗമ്യയും കൃഷ്ണയും കൂടി ഓഫീസിന്റെ വാതിക്കൽ അകത്തേയ്ക്ക് വിളിക്കുന്നതിനായി കാത്തു നിന്നു.
ഓഫീസിന്റെ വരാന്തയിൽ ഞങ്ങളെ പോലെ തന്നെ രജിസ്ട്രർ മാര്യേജ് നടത്താനായിട്ട് വന്നിട്ടുള്ള കുറേ കക്ഷികളെ കണ്ടു. അവരൊക്കെ തന്നെ ഞങ്ങളെ പോലെ തന്നെ സാക്ഷികളായിട്ട് കൊണ്ടു വന്നിരിക്കുന്നത് സുഹൃത്തുക്കളെ തന്നെയാണ്.
വരാന്തയിൽ കല്യാണത്തിനു സാക്ഷികളായി ചെക്കന്റെ കൂടെ വന്നതാണെന്ന് തോന്നുന്നു ചില അവൻമാർ അനുവിനെ തന്നെ തുറിച്ച് നോക്കുന്നുണ്ട്. അത് കണ്ട് കലി കയറിയ ഞാൻ മെല്ലെ അനുവിനോട് സ്വകാര്യം പോലെ പറഞ്ഞു
" ഈ മറ്റവന്മാര് എന്താ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ? അവൻമാര് നിന്നെ അങ്ങനെ തുറിച്ച്
💬 Comments
View all comments