Chapter Title : ഒളിച്ചോട്ടം [KAVIN P.S]
ടെൻഷനടിച്ച് നടക്കുന്നെ" അമൃത് എനിക്കിട്ടൊന്ന് താങ്ങി പറഞ്ഞു.
വായ്ത്താളം അടിച്ച് ജയിക്കുന്ന കാര്യത്തിൽ അവനേ കഴിഞ്ഞെ വേറെ ആൾ ഉളളൂ അതോണ്ട് പിന്നെ ഞാൻ അധികം മിണ്ടാൻ പോയില്ല.
അങ്ങനെ ഫോർട്ട് കൊച്ചി ബീച്ചിനടുത്തുള്ള പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തി ഞങ്ങൾ മൂന്നാളും ഇറങ്ങി. വാച്ചിൽ നോക്കിയപ്പോ സമയം 3 മണി കഴിഞ്ഞതേ ഉള്ളൂ വെയിൽ മങ്ങിയിട്ടുണ്ട് എന്നാലും ടൈൽ വിരിച്ച ബീച്ചിലോട്ടുള്ള നടപ്പാതയിലൂടെ നടക്കുമ്പോൾ കണ്ണിൽ വെയിലിന്റെ പ്രകാശം കുത്തിയടിച്ചു കൊണ്ടിരുന്നു. കുറച്ചു നടന്നപ്പോൾ ക്ഷീണിച്ച ഞങ്ങൾ നടപ്പാതയുടെ വശത്തുള്ള ഒരു ഇരുമ്പിന്റെ ഇരുപ്പിടത്തിൽ പോയി ഇരുപ്പായി. നടപാതയോട് ചേർന്ന് പന്തലിച്ച് ഒരു ആൽ മരം നിൽക്കുന്ന കാരണം അതിന്റെ ചില്ലകൾ ഞങ്ങൾക്ക് തണലായി.
അങ്ങനെ കുറേ നേരം അവിടെ ഇരുന്നു ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. അന്ന് ഒരു ഇട ദിവസം ആയത് കൊണ്ട് ബീച്ചിൽ കാര്യമായ തിരക്കൊന്നുമുണ്ടായിരുന്നില്ല. ക്ലാസ്സ് കട്ട് ചെയ്ത് കറങ്ങാനിറങ്ങിയ +2 പ്രായത്തിലൊക്കെ കുറച്ച് കുട്ടികളെ യൂണ്ണിഫോമിട്ട് അവിടെ ബീച്ചിൽ കറങ്ങി നടക്കുന്നത് കണ്ടു. പിന്നെ കുറച് പുതിയതായി കല്യാണം കഴിഞ്ഞ കപ്പിൾസ് ബീച്ചിൽ തിരമാല അടിച്ചു കയറുന്ന ഭാഗത്ത് ഇറങ്ങി നിന്ന് കാല് നനക്കുന്നതും തിരമാല വരുപോൾ അവറ്റകൾ ഓടി മാറുന്നതും ഒക്കെ കണ്ടു.
വെയിൽ മങ്ങി തുടങ്ങിയപ്പോൾ ഞങ്ങളും ബീച്ചിലോട്ട് ഇറങ്ങി സെൽഫികളും ഞങ്ങളുടെ ഓരോരുത്തരുടെ സിംഗിൾ പിക്‌ചേഴ്സ് ഒക്കെ എടുത്ത് നേരം കളഞ്ഞു.
കടലിൽ അന്നിറങ്ങി കുളിക്കാൻ ആർക്കും ഒരു മൂഡിലാത്തോണ്ട് വെറുതെ തിരമാലയിൽ കാല് മാത്രം നനച്ചു ഞങ്ങൾ പതിയെ ബീചിന്റെ പരിസരത്ത് നിന്ന് കാർ പാർക്ക് ചെയ്ത ഭാഗത്തേയ്ക്ക് തിരിച്ചു നടന്നു.
അപ്പോഴെയ്ക്കും ഇരുട്ടി തുടങ്ങിയിരുന്നു സമയം 6.30 ഒക്കെ ആയിരുന്നു. പിന്നെ ഞങ്ങൾ അവിടെ നിന്ന് തിരിച്ചു. തിരിച്ചു വണ്ടിയുടെ സാരഥി നിയാസായിരുന്നു. ഞാൻ അപ്പോൾ വണ്ടിയുടെ പിറകിലെ സീറ്റിൽ പോയി കിടപ്പായി എന്തോ നല്ല ക്ഷീണം തോന്നിയത് കൊണ്ട് ഞാൻ കിടന്ന് ഒന്ന് മയങ്ങി.
ആലുവയിൽ എത്താറായപ്പോഴാണ് ഞാൻ പിന്നെ എഴുന്നേറ്റത്. അവിടെ പെട്രോൾ പമ്പിൽ കയറി വണ്ടിയ്ക്ക് പെട്രോൾ അടിച്ച ശേഷം
💬 Comments
View all comments