Chapter Title : ഒളിച്ചോട്ടം [KAVIN P.S]
കണ്ണീര് ഒഴുകുന്നത് ഒരു മങ്ങിയ കാഴ്ചയോടെ ഞാൻ നോക്കി ചോരയിൽ കുളിച്ച് കിടക്കുന്ന ഞാൻ സ്വന്തം രക്തത്തിന്റെ ചൂട് ശരീരത്തിൽ ചുട്ട് പൊളിക്കുന്ന പോലെ തോന്നി. അവൾ വേദന കൊണ്ട് പുളയുന്ന ശബ്ദം അവ്യക്തമായിട്ടാണെങ്കിലും എനിക്ക് കേൾക്കാൻ പറ്റുന്നുണ്ട്.പതിയെ എന്റെ കാഴ്ച മറയുന്ന പോലെ തോന്നി. ഇപ്പോ ചുറ്റും ഇരുട്ട് മാത്രം ഒന്നും കാണുന്നില്ല"
ഏതോ പള്ളിയിലെ ബാങ്ക് വിളി ശബ്ദം ആണ് ആ നശിച്ച സ്വപ്നത്തിൽ നിന്ന് എന്നെ എഴുന്നേൽപ്പിച്ചത്. പിടഞ്ഞെഴുന്നേറ്റ ഞാൻ കട്ടിലിന് അടുത്തു ലൈറ്റിടാൻ സ്വിച്ച് തെരഞ്ഞപ്പോഴാ ഇന്നലെ കിടന്നുറങ്ങിയത് റെയ്മണ്ട് റിസോർട്ടിലാണെന്ന ഓർമ്മ വന്നത്. ഒടുവിൽ കട്ടിലിന്റെ അടുത്ത് ഉള്ള സ്വിച്ച് ബോർഡിൽ കൈയമർന്നപ്പോൾ വെള്ള നിറത്തിൽ മുകളിലെ ഫാൾസ് സീലിംഗിലുള്ള LED ബൾബുകൾ പ്രകാശിച്ചപ്പോഴാണ് ശരിക്കും റൂമിലെ കാഴ്ച തെളിഞ്ഞത്. കട്ടിലിലേയ്ക്ക് നോക്കിയപ്പോൾ കമ്പിളി പുതച്ച് ചുരുണ്ട് കൂടി എന്റെ തൊട്ടടുത്ത് ഞാൻ എഴുന്നേറ്റതൊന്നും അറിയാതെ കിടന്നുറങ്ങുണ്ട് എന്റെ സുന്ദരി "അനു കുട്ടി" എന്റെ ഭാര്യ. അവളുടെ ആ സുന്ദരമായ മുഖം കണ്ടപ്പോഴാണ് എന്റെ ശ്വാസം ഒന്ന് നേരെ ആയത്. കുറച്ചു നേരം അവളുടെ ആ ചുരുണ്ട് കൂടിയുള്ള കിടത്തം ഞാൻ അങ്ങനെ നോക്കിയിരുന്നു. നല്ല വട്ട മുഖവും നല്ല ഭംഗിയൊത്ത കുഞ്ഞ് മിഴികളുമാണ് അനുവിന് ഒറ്റ നോട്ടത്തിൽ തെലുങ്ക് നടി "രാശ്മിക മന്ദാന" യുടെ ഒരു ലൈറ്റ് വേർഷനാണ് അവൾ. അവളുടെ ആ തക്കാളി ചുണ്ടുകളും പാൽ പല്ല് കാണിച്ചുള്ള ആ ചിരിയാണ് എന്നെ മയക്കി അവളിലേയ്ക്ക് അടുപ്പിച്ചത്.
കുറച്ചു നേരം അവളുടെ മുഖത്തേയ്ക്ക് നോക്കി ഇരുന്ന ഞാൻ
💬 Comments
View all comments