0%

Chapter Title : ഒളിച്ചോട്ടം [KAVIN P.S]

Author : ????? ? ? Read All Parts 1.3K

പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് കുനിഞ്ഞ് അവളുടെ നെറ്റിയിൽ ഒരു ചുടു ചുംബനം കൊടുത്തു. പെണ്ണ് ഉറക്കത്തിൽ ഒന്ന് ചിണുങ്ങി കൊണ്ട് "ചുമ്മാതിരി ആദിയെന്ന്" പറഞ്ഞ് തിരിഞ്ഞു കിടന്നു. പാവം ഉറങ്ങിക്കോട്ടെ ഇന്നലെ രാത്രി വൈകിയല്ലെ വന്ന് കിടന്നത്. ഞാൻ റൂമിന്റെ മൂലയിൽ കിടക്കുന്ന കുഷ്യൻ സോഫയിൽ പോയി ഇരുന്നു. സോഫയുടെ മൃദുവായ കുഷ്യനിൽ അമർന്നിരുന്നപ്പോൾ വീണ്ടും എന്നെ നിദ്ര ദേവത കൂട്ടി കൊണ്ടു പോവാൻ തുടങ്ങി.

ഉറക്കം ഒന്ന് പിടിച്ചു വരുമ്പോഴെയ്ക്കും "ആദി" "കുട്ടാ" എന്നൊക്കെയുള്ള പെണ്ണിന്റെ വിളികളാണ് എന്നെ ഉറക്കത്തിൽ നിന്നും വീണ്ടും എഴുന്നേപ്പിച്ചത്. (അനു കുട്ടി ഞങ്ങൾ മാത്രം ഉള്ളപ്പോൾ എന്നെ വിളിക്കുന്നത് "കുട്ടാ" എന്നാണ്. ചില സമയങ്ങളിൽ ആദി എന്ന് തന്നെ വിളിക്കും) രാവിലെ കണ്ട ദുഃസ്വപ്നം അത്രത്തോളം എന്നെ പേടിപ്പിച്ചിരുന്നു എന്നതാണ് സത്യം. അവളുടെ വിളി കേട്ട ഉടനെ സോഫയിൽ നിന്ന് ചാടിയെഴുന്നേറ്റ ഞാൻ കണ്ണ് തുറന്നപ്പോൾ കാണുന്നത് ബെഡിൽ എഴുന്നേറ്റിരുന്ന് എന്നെ തന്നെ നോക്കിയിരിക്കുന്ന അവളെയാണ്. ഞാൻ പോയി സോഫയിൽ കിടക്കുന്നത് കണ്ടാണ് പെണ്ണ് എന്നെ കട്ടിലിൽ ഇരുന്ന് വിളിച്ചത്.

"എന്താ അനു കുട്ടി നീ വിളിച്ചേ?" സോഫ കുഷ്യന്റെ ചാരുന്ന ഭാഗത്ത് നിന്ന് നടുനിവർത്തി എഴുന്നേറ്റിരുന്ന് കൊണ്ട് ഞാൻ ചോദിച്ചു.

"നീ എന്തിനാ സോഫയിൽ പോയി കിടന്നത്?" അഴിഞ്ഞ് വീണ മുടി ക്ലിപ്പിട്ട് നേരേയാക്കി കൊണ്ടാണ് അവളത് ചോദിച്ചത്.

"ഓ അത് ഞാൻ ബാങ്ക് വിളിക്കുന്നത് കേട്ട് എഴുന്നേറ്റതാണ്".
"അതിന് ഇവിടെ നിനക്ക് ജിമ്മിൽ ഒന്നും പോകാനില്ലാലോ വന്ന് കിടക്കു കുട്ടാ സമയം 5:30 ആയല്ലേ ഉള്ളൂ"

💬 Comments

View all comments