0%

Chapter Title : ഒളിച്ചോട്ടം [KAVIN P.S]

Author : ????? ? ? Read All Parts 1.3K

6 പേർക്ക് ഇരിക്കാനുള്ള വിധത്തിൽ കസേരകളൊക്കെ ഞങ്ങൾ കൈ കഴുകാൻ പോയ സമയത്ത് അവർ അറേഞ്ച് ചെയ്തിരുന്നു.

ഫാമിലി സ്യൂട്ട് റൂമിന്റെ ഉൾവശം ആകെ ഒരു ഇരുണ്ട നിറത്തിൽ ഉള്ളതാണ്. മൊത്തം വുഡൻ ഫർണീഷ്ഡ് ആയിട്ടുള്ള ഇന്റീരിയർ ആണ് അവിടെ.

റൂമിലെ ലൈറ്റുകളും ഇരുണ്ട നിറത്തിലാണ് ഉള്ളത്. ചെയറിൽ ഇരുന്ന ഞങ്ങൾ എല്ലാവരും പരസ്പരം സംസാരിക്കുന്നതിനിടെ വെയ്റ്റർ വന്ന് എന്താ കഴിക്കേണ്ടതെന്ന് ചോദിച്ചപ്പോൾ എല്ലാവർക്കും ഹൈദ്രബാദി ചിക്കൻ ബിരിയാണി മതിയെന്ന് പറഞ്ഞു. അത് കഴിക്കുന്നതിനിടെ അനു കുട്ടി അവളുടെ പ്ലേറ്റിലെ ചോറ് വാരി എന്റെ വായിൽ വെച്ച് തന്നു.

ഇത് അമൃതും നിയാസും കൃഷ്ണയും സൗമ്യയുമൊക്കെ നോക്കുന്നത് കണ്ടപ്പോൾ എനിയ്ക്ക് ചെറുതായിട്ട് നാണം തോന്നി. അവൾ തന്നത് കഴിച് കഴിഞ്ഞപ്പോൾ ഞാൻ അവൾക്കും വായിൽ വെച്ച് കൊടുക്കണമെന്ന് കൃഷ്ണയും സൗമ്യയും നിർബന്ധം പറഞ്ഞപ്പോൾ വേറെ വഴിയില്ലാതായപോൾ ഞാനും അനു കുട്ടിയക്ക് ബിരിയാറി റൈസ് ഉരുളയാക്കി വായിൽ വച്ച് കൊടുത്തു.

കഴിച്ച് എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ ഞങ്ങൾ റെജിസ്ട്രർ മാര്യേജ് ചെയ്ത കാര്യം ആരും തല്ക്കാലം അറിയാതെ ഇരിക്കാൻ ശ്രദ്ധിക്കണമെന്ന് കൃഷ്ണയും സൗമ്യയും ഒക്കെ പറഞ്ഞു.
അതിനെ നിയാസും അമൃതും പിന്താങ്ങി. വീട്ടിൽ റെജിസ്ട്രർ മാര്യേജ് കഴിഞ്ഞെന്ന കാര്യം പതിയെ അവതരിപ്പിച്ച് വീട്ടുകാരെ സമ്മതിപ്പിച്ചെടുക്കണമെന്ന കാര്യം പറഞ്ഞത് കൃഷ്ണയാണ്.

ഞാൻ റെജിസ്ട്രർ ഓഫീസിൽ വന്നപ്പോ തൊട്ട് ശ്രദ്ധിച്ച ഒരു കാര്യമുണ്ട് അമൃതിന് സൗമ്യയോടെന്തോ ഒരു ക്രഷ് പോലെ. കൃഷ്ണയുടെ കല്യാണം കഴിഞ്ഞതാണ്. സൗമ്യ ഇപ്പോഴും സിംഗിൾ തന്നെയാ. അത് അറിഞ്ഞപോ തൊട്ട് കക്ഷി സൗമ്യയായിട്ട് വല്യ കൂട്ട്. സൗമ്യയും

💬 Comments

View all comments