0%

Chapter Title : ഒളിച്ചോട്ടം [KAVIN P.S]

Author : ????? ? ? Read All Parts 1.3K

അനു കുട്ടിയും ഒരു പ്രായം തന്നെയാ കൃഷ്ണ ഇവരേക്കാൾ ഒരു വയസ്സിന് ഇളയതാണ് കക്ഷിയുടെ ഹസ്ബന്റ് ബാങ്ക് മാനേജരാണ്.
എന്തായാലും ഈ കാര്യം പോകുന്ന വഴി പതിയെ അവനോട് ചോദിക്കാമെന്ന് കരുതി.

അങ്ങനെ ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാൻ ഒരുങ്ങിയപോൾ അവിടെ ചെറിയൊരു തർക്കം. ബില്ല് കൊടുക്കാൻ ഒരുങ്ങിയ എന്റെ കൈയിൽ കയറി പിടിച്ച് ഇത് അവർ കൊടുത്തോളാംന്ന് പറഞ്ഞ് സൗമ്യയും കൃഷ്ണയും ഒരൊറ്റ നിൽപ് അവസാനം അവരുടെ വാശിയ്ക്ക് മുൻപിൽ തോറ്റ് കൊടുത്ത് ബില്ല് അവർ രണ്ടാളും തന്നെ കൊടുത്തു.
പുറത്തിറങ്ങിയ അനു കുട്ടി അവരോടൊപ്പം തന്നെ മടങ്ങി.

ഞാനും നിയാസും അമൃതും ഒന്ന് കറങ്ങി പതിയെ വീട്ടിൽ പോകാമെന്ന തീരുമാനത്തിൽ ഞങ്ങൾ വണ്ടി നേരെ ഫോർട്ട് കൊച്ചിയ്ക്ക് വിട്ടു. അവിടെ ബീച്ചിലൊക്കെ ഒന്ന് കറങ്ങി പതിയെ വീട്ടിൽ പോകാമെന്ന പ്ലാനിൽ ഞങ്ങൾ വണ്ടി അങ്ങോട്ടെയ്ക്ക് വിട്ടു.

ഞാൻ തന്നെയായിരുന്നു അപ്പോ വണ്ടിയുടെ സാരഥി. ഇന്നത്തെ കാര്യം എല്ലാം വല്യ കുഴപ്പം കൂടാതെ നടന്ന സന്തോഷത്തിൽ ഞാൻ സാൻട്രോ കുട്ടനെ ടോപ്പ് ഗിയറിൽ ഇട്ട് കത്തിച്ചു വിട്ടു.

അപ്പോൾ മൈൻഡ് ഒരു ഹാപ്പി മൂഡിൽ ആയതോണ്ട് കാറിലെ മ്യൂസിക്ക് സിസ്റ്റ്ത്തിൽ തട്ടുപൊളിപ്പൻ ഡി.ജെ മ്യൂസിക്ക് ഒക്കെയാണ് ഇട്ടിരുന്നത്.
ഉച്ച സമയത്തെ ഫുഡടിയൊക്കെ കഴിഞ്ഞതോടെ നിയാസ് കാറിന്റെ ബാക്ക് സീറ്റിൽ ചുരുണ്ടു കൂടി കിടപ്പായി. അമൃത് കാറിന്റെ സീറ്റ് പുറകോട്ട് പരമാവധി ചായ്ച്ച് വെച്ച് കാലെടുത്ത് ഡാഷ് ബോർഡിൽ പൊക്കി വച്ച് കണ്ണടച്ച് കിടപ്പുണ്ട്.

ഞാനവനെ കുലുക്കി വിളിച്ചു.
"അളിയാ നീ ഉറങ്ങിയോ?"

ഒന്ന് ഉറക്കം പിടിച്ചു

💬 Comments

View all comments