0%

Chapter Title : ഒളിച്ചോട്ടം [KAVIN P.S]

Author : ????? ? ? Read All Parts 1.3K

ഉള്ളൂ. നീ ഇന്നവളുടെ പുറകെ ഒട്ടി നടക്കുന്നതും നിങ്ങള് രണ്ടാളും മാത്രം സെൽഫി ഒക്കെ എടുക്കുന്നത് ഞാനും കണ്ടായിരുന്നു. പിന്നെ ഈ കാര്യത്തിൽ എനിക്ക് നിന്നെക്കാൾ എക്സ്പീരിയൻസ് ഉണ്ടെന്ന് അറിയാലോ നിനക്ക്.
ഞാൻ സ്വല്പം വെയ്റ്റിട്ട് പറഞ്ഞു.

"അറിയാമേ അത് കൊണ്ടാണല്ലോ മൊട്ടേന്ന് വിരിയാത്ത പ്രായത്തിൽ പോയി രെജിസ്ട്രാർ മാര്യേജ് ചെയ്ത് ദാ ഇപ്പോ ഇതുപോലെ ടെൻഷനടിച്ച് നടക്കുന്നെ" അമൃത് എനിക്കിട്ടൊന്ന് താങ്ങി പറഞ്ഞു.

വായ്ത്താളം അടിച്ച് ജയിക്കുന്ന കാര്യത്തിൽ അവനേ കഴിഞ്ഞെ വേറെ ആൾ ഉളളൂ അതോണ്ട് പിന്നെ ഞാൻ അധികം മിണ്ടാൻ പോയില്ല.
അങ്ങനെ ഫോർട്ട് കൊച്ചി ബീച്ചിനടുത്തുള്ള പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തി ഞങ്ങൾ മൂന്നാളും ഇറങ്ങി. വാച്ചിൽ നോക്കിയപ്പോ സമയം 3 മണി കഴിഞ്ഞതേ ഉള്ളൂ വെയിൽ മങ്ങിയിട്ടുണ്ട് എന്നാലും ടൈൽ വിരിച്ച ബീച്ചിലോട്ടുള്ള നടപ്പാതയിലൂടെ നടക്കുമ്പോൾ കണ്ണിൽ വെയിലിന്റെ പ്രകാശം കുത്തിയടിച്ചു കൊണ്ടിരുന്നു. കുറച്ചു നടന്നപ്പോൾ ക്ഷീണിച്ച ഞങ്ങൾ നടപ്പാതയുടെ വശത്തുള്ള ഒരു ഇരുമ്പിന്റെ ഇരുപ്പിടത്തിൽ പോയി ഇരുപ്പായി. നടപാതയോട് ചേർന്ന് പന്തലിച്ച് ഒരു ആൽ മരം നിൽക്കുന്ന കാരണം അതിന്റെ ചില്ലകൾ ഞങ്ങൾക്ക് തണലായി.

അങ്ങനെ കുറേ നേരം അവിടെ ഇരുന്നു ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. അന്ന് ഒരു ഇട ദിവസം ആയത് കൊണ്ട് ബീച്ചിൽ കാര്യമായ തിരക്കൊന്നുമുണ്ടായിരുന്നില്ല. ക്ലാസ്സ് കട്ട് ചെയ്ത് കറങ്ങാനിറങ്ങിയ +2 പ്രായത്തിലൊക്കെ കുറച്ച് കുട്ടികളെ യൂണ്ണിഫോമിട്ട് അവിടെ ബീച്ചിൽ കറങ്ങി നടക്കുന്നത് കണ്ടു. പിന്നെ കുറച് പുതിയതായി കല്യാണം കഴിഞ്ഞ കപ്പിൾസ് ബീച്ചിൽ തിരമാല അടിച്ചു കയറുന്ന ഭാഗത്ത് ഇറങ്ങി നിന്ന് കാല്

💬 Comments

View all comments