Chapter Title : ഒളിച്ചോട്ടം [KAVIN P.S]
നനക്കുന്നതും തിരമാല വരുപോൾ അവറ്റകൾ ഓടി മാറുന്നതും ഒക്കെ കണ്ടു.
വെയിൽ മങ്ങി തുടങ്ങിയപ്പോൾ ഞങ്ങളും ബീച്ചിലോട്ട് ഇറങ്ങി സെൽഫികളും ഞങ്ങളുടെ ഓരോരുത്തരുടെ സിംഗിൾ പിക്‌ചേഴ്സ് ഒക്കെ എടുത്ത് നേരം കളഞ്ഞു.
കടലിൽ അന്നിറങ്ങി കുളിക്കാൻ ആർക്കും ഒരു മൂഡിലാത്തോണ്ട് വെറുതെ തിരമാലയിൽ കാല് മാത്രം നനച്ചു ഞങ്ങൾ പതിയെ ബീചിന്റെ പരിസരത്ത് നിന്ന് കാർ പാർക്ക് ചെയ്ത ഭാഗത്തേയ്ക്ക് തിരിച്ചു നടന്നു.
അപ്പോഴെയ്ക്കും ഇരുട്ടി തുടങ്ങിയിരുന്നു സമയം 6.30 ഒക്കെ ആയിരുന്നു. പിന്നെ ഞങ്ങൾ അവിടെ നിന്ന് തിരിച്ചു. തിരിച്ചു വണ്ടിയുടെ സാരഥി നിയാസായിരുന്നു. ഞാൻ അപ്പോൾ വണ്ടിയുടെ പിറകിലെ സീറ്റിൽ പോയി കിടപ്പായി എന്തോ നല്ല ക്ഷീണം തോന്നിയത് കൊണ്ട് ഞാൻ കിടന്ന് ഒന്ന് മയങ്ങി.
ആലുവയിൽ എത്താറായപ്പോഴാണ് ഞാൻ പിന്നെ എഴുന്നേറ്റത്. അവിടെ പെട്രോൾ പമ്പിൽ കയറി വണ്ടിയ്ക്ക് പെട്രോൾ അടിച്ച ശേഷം പിന്നെ വണ്ടി ഞാൻ തന്നെയാണ് ഓടിച്ചത്. രാവിലെ അമൃതും നിയാസും ബൈക്ക് പാർക്ക് ചെയ്തത് ജംഗഷനിൽ ആയത് കാരണം അവൻമാരെ ജംഗ്ഷനിൽ ഇറക്കിയ ശേഷം ഞാൻ വീട്ടിലോട്ട് തിരിച്ചു. വീട്ടിൽ ഞാൻ വൈകിയെത്തുമെന്നത് അറിയാവുന്നത് കൊണ്ട് ഗേറ്റ് അടച്ചിരുന്നില്ല. എന്റെ വീട് ഒരു പഴയ നാല് കെട്ട് മോഡലിൽ ആണ് പണിതിരിക്കുന്നത്. വീടിന് മുന്നിലേയ്ക്ക് ഒരു പാട് മുറ്റമുള്ളതോണ്ട് ഗേറ്റ് മുതൽ ടൈൽ വിരിച്ചിട്ടുണ്ട്.
ടൈൽ വിരിച്ച മുറ്റത്തു കൂടെ പതിയെ കടന്ന് ചെന്ന് കാർ പോർച്ചിൽ നോക്കിയപ്പോൾ അച്ഛന്റെ ഫോർഡ് എൻഡവറിന്റെ അടുത്ത് എന്റെ കാർ ഇടുന്ന സ്ഥലത്ത് ഒരു ചുവന്ന വോക്സ് വാഗൺ പോളോ
ജീ.റ്റി
💬 Comments
View all comments