0%

Chapter Title : ഒളിച്ചോട്ടം [KAVIN P.S]

Author : ????? ? ? Read All Parts 1.3K

കിടക്കുന്നത് കണ്ടു.

ശ്ശെടാ അരാത് നമ്മുടെ വണ്ടിയുടെ സ്ഥാനം കൈയ്യടക്കി വെച്ചത് എനിയ്ക്ക് പെട്ടെന്ന് അത് ആരാന്നറിയാൻ ആകാംക്ഷ ആയി. ഞാൻ കാറിൽ നിന്നും ഡോർ തുറന്ന് ഇറങ്ങി കാർ പോർച്ചിൽ പോളോ കിടക്കുന്ന ഭാഗത്തേയ്ക്ക് ചെന്നു. നമ്പർ പ്ലേറ്റ് നോക്കിയപ്പോൾ കാണുന്നില്ല. അങ്ങനെ കാറിൽ ഒന്ന് കണ്ണോടിച്ചപ്പോൾ മുന്നിലെ വിന്റ് ഷീൽഡിൽ ഫോർ റെജിസ്ട്രേഡ് സ്റ്റിക്കർ കണ്ടു. എന്നാലും ആരായിരിക്കും വന്നിട്ടുണ്ടാവുക? ഞാൻ വീണ്ടും ആലോചിച്ചു നിൽപ്പായി.

"ഇത് നിനക്ക് വേണ്ടി എടുത്ത വണ്ടിയാ ഡാ"

എന്റെ പിറകിൽ നിന്ന് അച്ഛനാണത് പറഞ്ഞത്.

"എന്നാലും ഇതെപ്പോ?" ഉള്ളിലെ സന്തോഷം മറച്ചു വെക്കാതെ ഞാൻ പറഞ്ഞു.

"നിനക്കൊരു സർപ്രൈസ് ഉണ്ടന്ന് ഞാൻ പറഞ്ഞില്ലേ അതിതായിരുന്നു. നീ ഡിഗ്രിയൊക്കെ പാസ്സ് ആയില്ലേ ഇനി ആ പഴയ കാറിന് നടക്കണ്ട ഈ പുതിയത് ഓടിച്ചാൽ മതി. ദാ ഈ താക്കോല് പിടിയ്ക്ക്"
അച്ഛൻ താക്കോല് എന്റെ നേരെ നീട്ടി കൊണ്ടു പറഞ്ഞു.

അച്ഛൻ സംസാരിക്കുന്ന ശബ്ദം കേട്ട് അമ്മയും അഞ്ജുവും ഈ സമയം ഉമ്മറത്തെത്തിയിരുന്നു.

"ചേട്ടന്റെ സമയം നോക്കമ്മേ രണ്ട് കാറായി ഒരെണ്ണം പുതിയതും വേറൊന്ന് പഴയതും, ആ പഴയ വണ്ടി എനിയ്ക്ക് തരാമോ ഏട്ടാ?" അഞ്ജു എന്റെ അടുത്ത് വന്ന് നിന്ന് കൈയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു.

"നീ ലൈസൻസ് എടുക്കണ പ്രായം ആകട്ടെ അപ്പോ നമ്മുക്ക് ആലോചിക്കാം" പഴയ വണ്ടി കൈവിടാനുള്ള മടി കൊണ്ട് ഞാൻ അവളെ ഒരു വിധം പറഞ്ഞ് മെരുക്കി.

ഞാൻ പുതിയ കാറിന്റെ കീ ലെസ്സ് എൻട്രീ റിമോർട്ടിൽ സ്വിച്ച് അമർത്തിയപ്പോ

💬 Comments

View all comments