Chapter Title : ഒളിച്ചോട്ടം [KAVIN P.S]
ഇൻഡിക്കേറ്റർ മിന്നി ഡോർ അൺലോക്കായ സൗണ്ട് കേട്ടു.
ഡോർ തുറന്ന് അകത്ത് കേറി ഉള്ളിലെ നൈറ്റ് ലാംമ്പ് ഓൺ ചെയ്തു. രാത്രി ആയതോണ്ട് അത്ര വ്യക്തമായി ഉള്ളിലെ ഇന്റീരിയറുകൾ കാണുന്നില്ല. താക്കോൽ ഇട്ട് ഇഗ്നീഷ്യൻ ഓൺ ചെയ്തപ്പോൾ വണ്ടിയുടെ മീറ്റർ കൺസോൾ ഒക്കെ എൽ.ഇ.ഡി ഡിസ്പ്ലേ ആയതോണ്ട് കാണാൻ തന്നെ ഒരു രസം. വണ്ടി സ്റ്റാർട്ട് ചെയ്തു ആക്സിലേറ്റർ കൊടുത്ത് എഞ്ചിന്റെ ആ പവർഫുൾ സൗണ്ട് കേട്ടപ്പോ ഒരു പ്രത്യേക ഫീൽ.
ഞാൻ ഡോർ അടച്ച ശേഷം അച്ഛനോടും അമ്മയോടും അഞ്ജൂനോടും വന്ന് കാറിൽ കേറാൻ പറഞ്ഞു.
അച്ഛൻ മുന്നിലെ സീറ്റിലും അഞ്ജുവും അമ്മയും പിറകിലെ സീറ്റിലും വന്ന് കേറി ഞാൻ വണ്ടി പതിയെ പോർച്ചിൽ നിന്നറക്കി ജംഗ്ഷൻ വരെ അവരെയും കൊണ്ടു ഒന്ന് കറങ്ങി പോന്നു. കാറ് ഇഷ്ടായോന്നൊക്കെ അച്ഛൻ സീറ്റിൽ അമർന്നിരുന്ന് തന്നെ ചോദിച്ചു.
ഉളളിലെവിടെയോ ഒരു വിഷമം പോലെ എന്തൊക്കെ പറഞ്ഞാലും അച്ഛനെ ധിക്കരിച്ചാണല്ലോ ഞാൻ അനൂനെ റെജിസ്ട്രർ മാര്യേജ് ചെയ്തത് അത് ഇവർ അറിഞ്ഞിട്ടുമില്ല. ഞാൻ മുൻപെ പ്പോഴൊ പോളോ റെഡ് കളർ വാങ്ങണമെന്ന് പറഞ്ഞിട്ടുണ്ട്. അത് മനസ്സിൽ ഓർത്ത് വെച്ച് എനിക്കൊരു സമ്മാനമായി വാങ്ങി തന്ന അച്ഛനോടാണല്ലോ ഞാനീ ചതി ചെയ്തത്.
ഇനി താമസിച്ചൂടാ നാളെ തന്നെ ഈ കാര്യം അച്ഛനോടും അമ്മയോടും പറയണം. അങ്ങനെ പുതിയ കാറിൽ എല്ലാവരുമായി ഒരു റൗണ്ട് പോയി വീട്ടിൽ തിരിച്ചെത്തി അവരെ കാറിൽ നിന്ന് ഇറക്കിയ ശേഷം ഞാൻ വണ്ടി തിരിച്ച് പോർച്ചിൽ അച്ഛന്റെ കാറിന്റെ അടുത്ത് തന്നെ പാർക്ക് ചെയ്തു. പഴയ
💬 Comments
View all comments