0%

Chapter Title : ഒളിച്ചോട്ടം [KAVIN P.S]

Author : ????? ? ? Read All Parts 1.3K

സാൻട്രോ ഞാൻ കുറച്ച് നീക്കി മുറ്റത്ത് തന്നെ പാർക്ക് ചെയ്ത് അകത്തേയ്ക്ക് കയറി. രാത്രിയിലെ ഭക്ഷണം ഞങ്ങൾ ഒരുമിച്ച് കഴിച്ച ശേഷം ഞാൻ മുകളിലത്തെ എന്റെ മുറിയിൽ ഉറങ്ങാനായി കയറി കട്ടിലിൽ കിടന്നു.

മനസ്സിനൊരു വല്ലാത്ത ഭാരം പോലെ എന്തോ ഒരു വലിയ തെറ്റ് ചെയ്ത പോലെ, അങ്ങനെ മനസ്സ് അസ്വസ്ഥമായി തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴൊ ഞാൻ ഉറങ്ങി.

രാവിലെ അന്ന് ഞാൻ പതിവു പോലെ നേരത്തെ എഴുന്നേറ്റില്ല. ഉറങ്ങിയപ്പോൾ ഒരുപാട് വൈകിയതോണ്ട് 'അഞ്ജൂ' ആണ് അന്നെന്നെ ഓടി വന്ന് വിളിച്ചുണർത്തിയത്. "ചേട്ടാ എണ്ണീറ്റെ താഴെ അനു ചേച്ചിയെയും കൊണ്ട് ഗോപാൽ അങ്കിൾ വന്ന് നിൽക്കുന്നൂന്ന്" പറഞ്ഞ് കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ചാടി പിടഞ്ഞ് എഴുന്നേറ്റത്.

എഴുന്നേറ്റ് കണ്ണ് തിരുമ്മി അവളെ നോക്കുമ്പോൾ അവളുടെ മുഖം ആകെ പേടിച്ച വിളറിയിട്ടുണ്ട്. താഴെ നിന്ന് ഗോപാൽ അങ്കിൾ അനുവിന്റെ അച്ഛനെ ഞങ്ങൾ അങ്ങനെയാണ് വിളിക്കാറ് പുള്ളി അച്ഛനോട് ശബ്ദമുയർത്തി സംസാരിക്കുന്നത് എനിക്ക് താഴെ നിന്ന് കേൾക്കുന്നുണ്ട്
"എന്നാലും പ്രതാപാ ഇവര് രണ്ടാളും നമ്മളോടീ ചതി ചെയ്തല്ലോ ന്നൊക്കെ പറയുന്നത് ഞാൻ കേട്ടു".

എന്റെ ശരീരം തളരുന്ന പോലെ തോന്നി. എങ്ങനെയോ ഞങ്ങളുടെ രെജിസ്ട്രാർ മാര്യേജിന്റെ കാര്യം എല്ലാരും അറിഞ്ഞിരിക്കുന്നു.
താഴെ നിന്ന് ഒരു ചില്ല് പൊട്ടുന്ന ശബ്ദവും "വീട്ടിൽ കേറി ഒളിച്ചിരിക്കാതെ ഇറങ്ങി വാടാ ചെറ്റേ" എന്ന് ആരോ ഉറക്ക പറയുന്നതും ഞാൻ മുകളിൽ ഇരുന്നു കേട്ടു. ഉടനെ ഞാൻ സ്റ്റെയർ ഇറങ്ങി ഓടി ഉമ്മറത്തേയ്ക്ക് ചെന്നു.

(തുടരും)

💬 Comments

View all comments