0%

Chapter Title : ഓം ശാന്തി ഓശാന 2

Author : Kambikathakal Read All Parts 261

ഓർക്കുന്ന മട്ട് ഇല്ലാ.ഞാൻ ഒന്നും പറഞ്ഞും ഇല്ലാ... പിന്നീട് ഉള്ള എന്റെ ജീവിതം മുഴുവൻ ഈ ഒറ്റ ദിവസത്തിന്റെ ബലത്തിൽ ആയിരുന്നു.ചിലപ്പോ പെട്ടെന്ന് ഉണ്ടായ ഒരു ക്രഷ്‌ ആയിരിക്കും എന്ന് കരുതി ഞാൻ അവനോടും ഒന്നു സൂചിപ്പിച്ചു പോലും ഇല്ലാ..പക്ഷെ അന്ന് തൊട്ടു എന്തെന്നില്ലാ. നേരെ ചൊവ്വേ ക്ലാസിൽ പോയി കൊണ്ടിരുന്ന ഞാൻ അവന്റെ കോളേജിന്റെ മുന്നിലൂടെ ചുറ്റി പോവാൻ തുടങ്ങി,മിക്കവാറും ഞാൻ അവനെ കാണുംകാണുമ്പോൾ ചിരിക്കും എനിക്ക് അത് മതി ആയിരുന്നു..അപ്പോഴാത്ത ഒരു സന്തോഷം അത് പറഞ്ഞു അറിയിക്കാൻ ആവില്ല പക്ഷെ ഒരു തവണ പോലും ഇഷ്ടം ആണു എന്ന് ഞാൻ പറഞ്ഞില്ല ..പിന്നീട് പലപ്പോഴും അവൻ വരും എന്നാ പ്രതീക്ഷയിൽ മനഃപൂർവം ലേറ്റ് ആയി. ചേട്ടൻ വരുമ്പോ ചേട്ടനെകാളും കൂടുതൽ ഞാൻ കാത്തിരുന്നതു അവന്റെ വിശേഷങ്ങൾ ആയിരുന്നു.. പറയി പറയി എന്ന് അഞ്ജലി നിർബന്ധിച്ചപ്പോൾ ഒക്കെയും ഞാൻ ഒഴിഞ്ഞു മാറി.. ഏകദേശം 6, 7 മാസം ഞാൻ അത് വെച്ചോണ്ട് നടന്നു.. ഒടുക്കം ഞാൻ പറയാൻ തീരുമാനിച്ചു..

ഡെയിലി അവനെ രാവിലെ കാണുന്നത് ആണു.. അന്ന് ആ സ്റ്റോപ്പിൽ ഇറങ്ങണം എന്നും ഇഷ്ടം പറയണം എന്നും ഉറപ്പിച്ചു ഞാൻ.. ഒരു ബ്ലാക്ക് അനാർക്കലി ആണു ഇട്ടത്, ആദ്യം ആയി ഷാൾ എടുത്തു ഇട്ടു, ഒരു ചെറിയ പൊട്ടും കുത്തി.. എന്താ വല്ല രജിസ്റ്റർ ചെയ്യാൻ പോവണോ എന്ന് എന്റെ ഒരുക്കം കണ്ടു ആൽഫി ചോദിക്കുന്നുണ്ടായി. അപ്പൊ കൊള്ളാം കാണാൻ.. അന്ന് നേരത്തെ ഇറങ്ങി.. പോവുന്ന വഴി മുഴുവൻ പ്രാക്ടീസ് ആയിരുന്നു.. എങ്ങനെ പറയണം എന്നു.. എനിക്ക് ധൈര്യം തന്നത് മുഴുവൻ അഞ്ജലി ആണു.. ഞാൻ പ്രസവിക്കാൻ പോവുന്ന ടെൻഷൻ ആയിരുന്നു അവൾക്കു!

ബസ് സ്റ്റോപ്പിലേക്ക് അടുക്കുംതോറും ഹൃദയമിടിപ്പു കൂടി കൂടി വന്നു.. സ്റ്റോപ്പിൽ അവൻ ഇല്ലാ.. അവന്റെ കൂടെ സ്ഥിരം കാണുന്ന ഒരുത്തൻ ഉണ്ട്.. ഞാൻ ആംഗ്യം കാണിച്ചു ചോദിച്ചു എബിൻ എവിടെ എന്ന്.. വിളിക്ക് എന്ന് അവൻ പറഞ്ഞു.. ഞാൻ ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു.. റിങ് ഉണ്ട് പക്ഷെ എടുക്കുന്നില്ല..ചിലപ്പോൾ ഇന്ന്

💬 Comments

View all comments