Chapter Title : ഓം ശാന്തി ഓശാന 2
വന്നു കാണില്ലായിരിക്കും..അവന്റെ ക്ലാസ്സിൽ ഉള്ള ഒരു കൊച്ച് ഫെമി ചേച്ചിടെ ഫ്രണ്ട് ആണു.ഏതോ ഒരു ദിവസം സ്റ്റോപ്പിൽ അവനോടു സംസാരിക്കുമ്പോ ഇവള് എന്നെ കണ്ടു ഫെമി ചേച്ചിയുടെ നമ്പർ ചോദിക്കാൻ വന്നത് ആണു അന്ന് ഫോൺ ഇല്ലാതിരുന്ന കൊണ്ട് അവൾക്കു ഞാൻ എന്റെ നമ്പർ കൊടുത്തു..അങ്ങനെ കമ്പനി ആയതു ആണു..അതിനെ വിളിച്ചു നൈസ് ആയിട്ട് അവൻ വന്നോ എന്ന് അറിയാം എന്ന് കരുതി ഞാൻ അവളെ വിളിച്ചു..അവൾ കാൾ എടുത്തു..അവനെ വിളിച്ചിട്ട് കിട്ടുന്നില്ല അത്യാവശ്യം ആണു അവിടെ എവിടേലും ഉണ്ടോ എന്ന് ഞാൻ നൈസ് ആയിട്ട് ചോദിച്ചു..
ഇപ്പോ ഒരു ഇടി ഉണ്ടാക്കി പോയതേ ഉള്ളു അവൻ.. പൊരിഞ്ഞ അടി ആയിരുന്നു എന്നാണ് അവൾ പറഞ്ഞത്.. അടി ഉണ്ടാക്കുന്നതു പുത്തരി അല്ലാത്തകൊണ്ട് എനിക്ക് ഒന്നും തോന്നിയില്ല.. ആണ്പിള്ളേർ അല്ലേ ഇതൊക്കെ ഉണ്ടാവും.. എന്നാലും കാര്യം എന്താ എന്ന് അറിഞ്ഞിരിക്കണം അല്ലോ
അവന്റെ പെണ്ണിനെ ഏതോ ഒരുത്തൻ കമന്റ് അടിച്ചു. അവനെ പോയി തല്ലിയതു ആണു. ആ കൊച്ചു പാവം അവിടെ നിന്നു കരയുന്നുണ്ടായി
ഇടിതീ പോലെ ആണു അത് എന്റെ ചെവിയിൽ വീണത്. അവന്റെ പെണ്ണ് എന്ന്.. അവൾക്കു വേണ്ടി ആണു ഇടി ഉണ്ടാക്കിയതു എന്ന്..2 സെക്കന്റ് എനിക്ക് ഒന്നും പറയാൻ ആയില്ല.അവൾ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്.ഞാൻ ഒന്നും കേൾക്കുന്നില്ല..എങ്ങനെയോ ക്ലാസിൽ ആണെന്ന് പറഞ്ഞു ഒപ്പിച്ചു ഫോൺ കട്ട് ചെയ്തു.
തല കറങ്ങുന്ന പോലെ..നെഞ്ച് വല്ലാതെ പിടയുന്നു..എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അവൻ എന്റെ അല്ല എന്ന്..എല്ലാം ഒരു നിമിഷം കൊണ്ട് തീർന്നു..വിശ്വസിചേ മതിയാവൂ..എന്നെക്കാൾ കൂടുതൽ അവനെ സ്നേഹിക്കുന്ന അവൻ സ്നേഹിക്കുന്ന ഒരു പെൺകുട്ടി ഉണ്ട് എന്ന്....അത് ഞാൻ അല്ല എന്ന്...
തുടരും.........
💬 Comments
View all comments