Chapter Title : ഓം ശാന്തി ഓശാന 2
വലതു കൈ എടുത്തു അവന്റെ തലയിലേക്ക് വെച്ചു..അമ്മ ആണെന്ന് കരുതിയാണ്.. അവന്റെ അമ്മ അങ്ങനെ ചെയ്തു കൊടുക്കാറുണ്ടാവും.. ഞാൻ പതിയെ മുടി ഇഴകളിലൂടെ വിരൽ ഓടിച്ചു..അവൻ ഉറങ്ങിയിരുന്നു.. എന്നിട്ടും കുറച്ചു നേരം കൂടെ ഞാൻ അങ്ങനെ ഇരുന്നു..എന്റെ മടിയിൽ ഒരു കുഞ്ഞിനെ പോലെ ഉറങ്ങുവാണ് അവൻ..അവനെ മാറ്റി ഞാൻ താഴേക്കു ഇറങ്ങി റൂമിൽ ചെന്ന് ആദ്യം ചെയ്തത് അഞ്ജലി യെ വിളിക്കുക ആണു.. അവൾ ഉറങ്ങികാണില്ല.. അവനും ആയിട്ട് ചാറ്റിംഗ് ആയിരിക്കും. 2, 3 റിങ് ആയപ്പോൾ അവൾ കോൾ എടുത്തു..
"എന്താട വല്ല സീൻ ഉണ്ടോ"
"ഞാൻ അവനെ കെട്ടുന്നതിൽ നിന്റെ അഭിപ്രായം എന്താ ?"അവളോട് എനിക്ക് മുഖവുരയുടെ ആവശ്യം ഇല്ലാ.എന്തും എങ്ങനെ വേണേലും പറയാം..അവൾ പൊട്ടൻ കളിക്കും എന്നെ ഉള്ളു "നീയാണോ കെട്ടുന്നേ?"കുന്തം മനുഷ്യൻ ഇവിടെ സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോ ആണു അവളുടെ ഒണക്ക തമാശ
"തമാശ കളയി അഞ്ജലി"
"തമാശിച്ചതു അല്ലേടി..അല്ല ആരാണ് ഈ അവൻ ?"
"എബിൻ!"
"ഈശോയെ,ഇന്നലെ വരെ അവനെ തെറി ആയിരുന്നു..ഇപ്പോ ഇങ്ങനെ ആയോ " അവൾക്കു ആകെ വട്ട ആയി കാണും പക്ഷെ എനിക്ക് അപ്പൊ അങ്ങനെ പറയാൻ തന്നെ ആണു തോന്നിയത്.."എന്താണ് അന്നമ്മേ ,അവൻ പിന്നേം വല്ലോം ചെയ്താ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ?" ജന്തു നിന്നു ചിരിക്കുവാണ്.അല്ല അവളെ പറഞ്ഞിട്ടും കാര്യം ഇല്ലാ.എന്റെ തല മണ്ടേൽ വല്ല തേങ്ങ വീണെന്ന് കരുതി കാണും . എന്റെ തലമണ്ട വല്ലടത്തും പോയി ഇടിച്ചു എന്ന് കരുതി കാണും. "എടി, എനിക്കെന്തോ ഇപ്പൊ
💬 Comments
View all comments