Chapter Title : ഓം ശാന്തി ഓശാന - 3
സൂപ്പർ ഫാസ്റ്റ് ആയിട്ടു പ്രൊപോസൽ അങ്ങ് നടപടി ആവുന്ന ലക്ഷണമ് ആണു.2 കൊല്ലം കാര്യമായി പ്രേമിച്ച ചെക്കനെ എങ്ങനെ ചേട്ടൻ എന്ന് വിളിക്കാൻ ആണു.പക്ഷെ ഞാൻ ഒഴികെ എല്ലാവരും സന്തോഷത്തിൽ ആണു. അവന്റെ പഠിത്തം കഴിഞ്ഞാൽ ചേട്ടന്റെ കൂടെ പുറത്തേക്കു പോവും,സെറ്റിൽ ആവാൻ 1 വർഷം.ഇപ്പോ ഉറപ്പിച്ചു വച്ചാൽ ഒരു വർഷത്തെ ഗ്യാപ് അവനു കിട്ടും.അത് കഴിഞ്ഞു കല്യാണം.ഇത്രെ സിമ്പിൾ ആണു പ്ലാൻ. ഞാൻ ആദ്യം കാര്യം ആയി എടുത്തില്ല എങ്കിലും ഇവിടെ എല്ലാവരും സീരിയസ് ആയി മുന്നോട്ടു പോവാൻ തുടങ്ങിയപ്പോൾ എനിക്ക് പേടി കൂടി വന്നു.അങ്കിൾ അവന്റെ പപ്പയെ വിളിച്ചു എന്ന് കൂടി ആയപ്പോൾ തീരുമാനം ആയി.
എങ്ങനെ ഒക്കെ ആലോചിച്ചിട്ടു ഒരു വഴിയും വരാതെ ആയതു കൊണ്ടു അഞ്ജലിയുടെ അടുത്തേക്ക് ആണു ഓടിയത്. എല്ലാം കയ്യിൽ നിന്നു പോയി എന്ന് എനിക്ക് മനസിലായി.ചെന്ന് പാടെ അവളെ കെട്ടിപിടിച്ചു ഒറ്റ കരച്ചിൽ ആയിരുന്നു. എന്റെ കരച്ചില് കണ്ടപ്പോ അവൾക്കും സഹിക്കാൻ പറ്റണില്ല. അവനെ വിളിച്ചു സംസാരിക്കാം എന്ന് അവൾ പറഞ്ഞു. എന്തിനു.. അവൻ ഒരിക്കലും ചേച്ചിയെ വേണ്ടാന്ന് പറയില്ല, അത്രെ പാവം ആണ് എന്റെ ചേച്ചി.തുടക്കം മുതലേ അവനു ചേച്ചിയോട് ഒരു സോഫ്റ്റ് കോർണർ ഉണ്ട് താനും. അവനെ പോലെ ഒരു തല്ലു കൊള്ളിക്കു നല്ലത് ചേച്ചിയെ പോലെ ഒരു പാവത്തിനെ അല്ലേ. ഇന്നേവരെ ഞങ്ങളോട് ചോദിക്കാതെ ഒന്നും ചെയ്തിട്ട് ഇല്ലാത്ത ചേച്ചി ആശിച്ചു പോയെങ്കിൽ എങ്ങനെ ആണു ഞാൻ. ചെലപ്പോ അവനും അത് ആയിരിക്കും ഇഷ്ടം.എന്നെ ഒരു അനിയത്തിയെ പോലെ ആണു കണ്ടിട്ട് ഉള്ളത് എങ്കിലോ.ഇതിപ്പോ ഞാൻ ഒഴികെ എല്ല്ലാരും ഹാപ്പി ആണു. ഞാൻ ആയിട്ട് ആരുടേം സന്തോഷം തല്ലി കെടുത്താൻ നിക്കുന്നില്ല. ഞാൻ പറഞ്ഞതിൽ എന്തൊക്കെയോ വാസ്തവം ഉണ്ടെന്നു അവൾക്കു തോന്നി കാണും. അവളു കൊറെ എന്നെ ആശ്വാസിപിച്ചു.
രണ്ടു വീട്ടുകാരും സംസാരിച്ചു ഏതാണ്ട് ഉറപ്പിച്ചു. എനിക്ക് നല്ല സങ്കടം ഉണ്ടായി എങ്കിലും ഞാൻ അതൊന്നും കാണിച്ചില്ല. എല്ലാവരുടെയും കൂട്ടത്തിൽ കൂടി ഞാനും ചേച്ചിയെ കളിയാക്കി. പക്ഷെ അവന്റെ മുമ്പിൽ പോയി നില്കാൻ ഉള്ള
💬 Comments
View all comments