Chapter Title : ഓം ശാന്തി ഓശാന - 3
ശക്തി എനിക്ക് ഉണ്ടായില്ല. പരമാവധി ഞാൻ അവനെ ഒഴിവാക്കി. പക്ഷെ അങ്ങനെ എപ്പോഴും പറ്റില്ലാലോ നാളെ ഞാൻ എന്റെ ചേട്ടന്റെ സ്ഥാനത്തു കാണേണ്ട ആൾ ആണു. മനസ്സിൽ നിന്നും പറിച്ചു കളയാൻ തന്നെ ഞാൻ തീരുമാനിച്ചു..അങ്ങനെ രണ്ടു രണ്ടര കൊല്ലം എടുത്തു ഞാൻ പണിതു ഉയർത്തിയ സ്വപ്‌നങ്ങൾ എല്ലാം ആരും അറിയാതെ ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നു വീണു,വെറും 2 ആഴ്ച കൊണ്ട്.
അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. വൈകിട്ടത്തെ കുർബാന കഴിഞ്ഞു എന്നെ പറഞ്ഞു പറ്റിച്ച കർത്താവിനോട് പരാതി പറഞ്ഞു വരുന്ന വഴി ആണു.ഇപ്പോ കഥയുടെ കിടപ്പു നിങ്ങൾക്ക് മനസിലായല്ലോ.. ഏതെങ്കിലും ഒരു പൊട്ടനെ കെട്ടാൻ ആയിരിക്കും എന്റെയും വിധി എന്ന് ആശ്വസിച്ചു ഞാൻ വോൾപേപ്പർ, പാസ്സ്‌വേർഡ് അടക്കം എല്ലാം മാറ്റി.വല്ലാത്ത ഒരു ദേഷ്യം ആണു തോന്നുന്നത് അവനോടു അവന്റെ കൊച്ചു തമാശകളിൽ ഒന്നു ആയിരുന്നോ ഞാനും. അന്ന് എന്നെ ഉമ്മ വച്ചതും ഇനി കിട്ടുന്നത്തിൽ നിന്നു കുറച്ചോ എന്ന് പറഞ്ഞതും ആൾകൂട്ടത്തിനിടയിൽ ചേർത്തു പിടിച്ചതും ഞാൻ പറഞ്ഞപ്പോൾ നന്നായി എന്ന് പറഞ്ഞതും എനിക്ക് തന്ന ചിരിയും നോട്ടവും എല്ലാം കള്ളം ആയിരുന്നോ
അതെ സമയം എബിനും ചേട്ടനും കോട്ടയത്ത് ആയിരുന്നു..എല്ലാ ഞായറാഴ്ചയും അങ്ങനെ ആണു.പതിവുപോലെ ഒരു ഫുൾ ബോട്ടിൽ എംസി പൊട്ടിച്ചു പകർത്തി ചേട്ടന് കൊടുത്തു,എബിൻ ഒരു വിൽസ് എടുത്തു കത്തിച്ചു.
"എടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് "
"എന്താടാ,വിൽസ് തീർത്ത നീ പന്നെ ?"
"അതല്ലെടാ മൈരെ"
"എന്നാ പറയി"
"നിനക്ക് അറിയാല്ലോ എന്റെ സ്വഭാവം.പിന്നെ എന്തിനു ആണു ഇങ്ങനെ ഒരു പ്രൊപോസൽ.ഞാൻ എത്ര പെൺപിള്ളേരെ എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് കൃത്യം ആയി നിനക്ക് അറിയാല്ലോ."
"എടാ, കാര്യം നമ്മൾ ഒക്കെ കൊറെ ചീപ്പ് ആണു എങ്കിലും നീ എന്റെ പെങ്ങളെ പറ്റികില്ല എന്ന് എനിക്ക് അറിയാം പിന്നെ എന്താടാ പ്രശ്നം "
"അതല്ല,ഞാൻ..... അവളെ...ഫെമിയെ അങ്ങനെ ഇന്നേവരെ കണ്ടിട്ടില്ല.എനിക്ക് ഒരു അനിയത്തിയെ പോലെ ആണു..അവൾ.."
"അന്നാ മോളോ ?"
"ഏഹ് ?"
"അന്നയില്ലേ... അവളോ?"
"അന്നാ...."
"മ്മ്മ് ?"
💬 Comments
View all comments