Chapter Title : ഓം ശാന്തി ഓശാന - 3
"അത്,അത് എനിക്ക് അറിയില്ല..അവൾ അങ്ങനെ ഒന്നും......"
"അവളു കാണിച്ചോ ഇല്ലയോ എന്ന് അല്ല,നിനക്ക് ഇഷ്ടം ആണോ എന്നാ എനിക്ക് അറിയേണ്ടത് ?"
"എടാ,നിന്റെ വീട്ടുകാർക് എന്നെ വെല്യ കാര്യം ആണു.അപ്പോ അവിടെ ഇത്രേം ഫ്രീഡം എനിക്ക് തരുമ്പോ നിന്റെ പെങ്ങളെ കേറി പ്രേമിക്കുന്ന എങ്ങനെ ആണ് "
"അപ്പൊ ഇഷ്ടം ഇല്ലാ ?"
"ഇഷ്ടകുറവു ഒന്നും ഇല്ലാ"
"എടാ മൈരെ,ഇത് നിന്റെ വായിന്നു കേൾക്കാൻ നോക്കി ഇരിക്കുവാരുന്നു.നിനക്ക് അവളെ ഇഷ്ടം ആണെന്ന് എനിക്കും അറിയാം.ഈ പ്രൊപോസൽ ആയിട്ട് വന്നപ്പോ എങ്കിലും പറയും എന്ന് വിചാരിച്ചു.എവിടുന്നു.."എബിന്റെ കയ്യിൽ നിന്നു സിഗരറ്റ് വാങ്ങി ആഞ്ഞു വലിച്ചു ചേട്ടൻ തുടർന്നു "അവൾ ആണെങ്കിലോ, എല്ലാവരും സന്തോഷം ആയി ഇരിക്കട്ടെ എന്ന് കരുതി ഒരക്ഷരം മിണ്ടിയില്ല,നിങ്ങൾക്ക് രണ്ടിനും വേണ്ടെങ്കിൽ ഞാൻ എന്തിനാ കെടന്നു ചാവുന്നേ എന്ന് ഞാനും അങ്ങ് വിചാരിച്ചു"
"അന്നാ അങ്ങനെ പറഞ്ഞോ "എബിന്റെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു
"പത്തു ഇരുപതു കൊല്ലം ആയെടാ,അവളെ കാണുന്നെ..എനിക്ക് അറിയാം.... നീ ആണു അവളെ മനസിലാക്കാതെ പോയത്"
"ടാ,ഒരു വഴി പറഞ്ഞു താടാ"
"കോപ്പ്,ഇതിപ്പോ എല്ലാരോടും പറഞ്ഞിട്ട് എന്ത് പറഞ്ഞു ഒഴിയാൻ ആണു.നിന്റെ അപ്പനോട് എന്ത് പറയും,പോട്ടെ ഫെമിയോട് എന്ത് പറയും..."
"പെട്ടു............... അല്ലേ?"
"അതെ, തീർച്ചയായുംപെട്ടു.."
തുടരും....
💬 Comments
View all comments