Chapter Title : ഓം ശാന്തി ഓശാന - 3
ആ ചെക്കന്മാർ എന്തോ കംപ്ലയിന്റ് കൊടുത്തു അതിനു ആണു..
ഏഹ്.കംപ്ലയിന്റ് ഓ അതെന്താ കഥ..അപ്പൊ ലവൾ തള്ളിയത് ആണോ ??? കൺഫ്യൂഷൻ ആയല്ലോ.
"അപ്പൊ ഏതാണ്ട് ഒരു പെങ്കൊച്ചിനു വേണ്ടി ആണു ഇടി ഇണ്ടാക്കിയെ എന്ന് പറഞ്ഞു??"
"ആര് പറഞ്ഞു?" ഈശ്വരാ പെട്ടു...ഒരു ആവേശത്തിനു ചോദിച്ചത് ആണു.
"ചേട്ടൻ ഇപ്പോ പറഞ്ഞില്ലേ?"
"എടി,അതായത് അവരുടെ ജൂനിയർസ് അവർക്ക് എതിരെ കംപ്ലയിന്റ് കൊടുത്തിടുണ്ട്.അത് ചോദിക്കാൻ ചെന്നത് ആണു ഇവന്മാർ..ഒരു ജൂനിയർ പെൺകൊച്ച് ഉണ്ട്.അവൻ സെറ്റ് ആക്കി വെച്ചേക്കാണ്..അവൾ ആണു കൊളം ആക്കിയതു"
അപ്പോൾ കൊറെ ഒക്കെ സത്യം ആണു..അങ്ങേർക്കു അവിടെ ഒരു അവിഹിതം ഉണ്ട് അപ്പൊ..എടാ കള്ളതിരുമാലി..
"നീ എന്തോന്നാ ആലോചിക്കുന്നെ"
"അല്ല.രണ്ടും കണക്കു ആണല്ലോ എന്ന് ആലോചിക്കൂവാരുന്നു" അതെന്തായാലും കൊണ്ടു.എന്നെ ഒന്നും ഇരുത്തി നോക്കിയിട്ട് ചേട്ടൻ തുടർന്നു
"നീ അങ്ങനെ കളിയാക്കുവോന്നും വേണ്ട.അവിടെ എന്തെങ്കിലും ഒരു രസം ഒക്കെ വേണ്ടെ.."
അതെ അതെ,ഭയങ്കരം തന്നെ..ഇത് ആണലോ രസം. പെൺപിള്ളേരെടെ പ്രാക്കു വാങ്ങി വെക്കുന്നതു.നല്ല രസം ആണു
"ആഹ് എന്നിട്ട്?"
"ഇവന്മാർ പിടീം വലീം ആയപ്പോ ഇവള് ഇടക്ക് കേറി അവന്റെ കൈയിൽ പിടിച്ചു.അവനു തല്ലും കൊണ്ടു.പിനന്നെ പൊരിഞ്ഞ ഇടി ആയിരുന്നു.ഇതെല്ലാം കഴിഞ്ഞു ചെന്ന് ആ കൊച്ചിന്റെ മെക്കിട്ടു കേറി..എന്ത് തെറി ആന്നു അറിയോ അവളെ പറഞ്ഞത്.. ചെവി അടിച്ചുപോയി."
"അപ്പൊ ആ കൊച്ചിനെ സീരിയസ് ആയിട്ട് നോക്കിയതു അല്ലേ ?"
"നിനക്ക് എന്നാ പറഞ്ഞിട്ട് മനസിലാവാത്തേ?അത് ഇന്ന് തീർന്നു കിട്ടി "
ഇപ്പോ ആണു മനസിലായത്..അപ്പോ അവൻ തെറി പറഞ്ഞിട്ട് ആണു അവളു കെടന്നു മോങ്ങിയതു.എന്നിട്ട് ആണു ആ മൈരത്തി ഒടുക്കത്തെ തള്ളു തള്ളിയത്...അപ്പൊ എന്റെ കൈയിൽ അവളെ കിട്ടിയിരുന്നെങ്കിൽ ഞാൻ ഞെക്കി കൊന്നേനെ..അവളുടെ ഒടുക്കത്തെ തമാശ.മനുഷ്യൻ തീ തിന്നവാരുന്ന.പാവം എന്റെ ചെക്കൻ..വല്ലോം പറ്റിയോ ആവോ
" എബിൻ എങ്ങനെ ഉണ്ട് ?"
"സ്റ്റീൽ ഇട്ടത് ഒന്നു മാറി അത്രേ ഉള്ളു മറ്റന്നാൾ ഡിസ്ചാർജ് ആവും " അത്രേ ഉള്ളു..ഹാവൂ..ആശ്വാസം ആയി.നാളെ ആ പ്രാക്കു പിടിച്ചവളെ കോളേജിൽ ചെന്ന് തെറി പറയണം.രാവിലെ തൊടങ്ങി അനുഭവിച്ച ടെൻഷൻ...ചങ്ക് പൊട്ടി ഇവടെ
💬 Comments
View all comments