Chapter Title : ഓം ശാന്തി ഓശാന - 3
കെടന്നു മോങ്ങിയതു ആണു ഞാൻ.അല്ലെങ്കിൽ നാളെ ലീവ് എടുത്തു പോയി എബിനെ കാണാം..അവളെ പിന്നേം തെറി പറയാലോ
"ചേട്ടൻ നാളെ പോവുന്നുണ്ടോ..ഞാൻ ലീവ് ആണു..ഞാനും വരാം"
"ആഹ് നീ പോരെ "
"വല്ലോം കഴിച്ചാരുന്നോ..എനിക്ക് വിശക്കുന്നു".ഇവളുടെ അസുഖം ഏത് വഴിക്കു പോയി എന്ന് ചേട്ടൻ ആലോചിച്ചു കാണും പക്ഷെ ഇനീം വൈകിയാ അമ്മ ചോറ് എടുത്തു വെള്ളത്തിൽ ഇടും.ചെല്ലുമ്പോൾ അമ്മ എന്തായാലും പുച്ചിക്കും..അത് മൈൻഡ് ചെയ്യാതെ ഇരുന്ന മതി.എനിക്ക് ഇത് പുത്തരി അല്ലാലോ..വിശപ്പ് ആണു പ്രധാനം..ഇനി ഇപ്പൊ പട്ടിണി കിടക്കണ്ട കാര്യം ഇല്ല.രാവിലെ തൊട്ടു പട്ടിണി കിടന്നത് മിച്ചം..അഞ്ജലി അറിയണ്ട, അവൾ ചിരിച്ചു മരിക്കും..ഏതായാലും പ്രണയം പറയാൻ ഉള്ള തീരുമാനം ഞാൻ മാറ്റി വച്ചു..അതിലും നല്ല വഴി ഞാൻ കണ്ടിട്ടുണ്ട്.
പിറ്റേന്ന് ചേട്ടൻ അവനെ കാണാൻ പോയ കൂട്ടത്തിൽ വാല് പോലെ ഞാനും പോയി.അവിടെ ഏതായാലും വേറെ ആരും ഉണ്ടായില്ല.വീട്ടിൽ സീൻ ആവും എന്നാ കൊണ്ട് അവിടെ പറഞ്ഞിട്ടില്ല എന്ന് മനസിലായി...എല്ലാം തന്നെ കള്ളന്മാർ ആണല്ലോ .ചേട്ടൻ ഫുഡ് വാങ്ങാൻ പോയപ്പോ ഞങ്ങൾ ഒറ്റയ്ക്ക് ആയി.പിന്നെ എന്നെ കളിയാക്കാൻ അവനു വേറെ കാരണം വല്ലതും വേണോ.
"എന്താണ് മാഡം,എന്നെ കാണാൻ ഒക്കെ?"
"അല്ല,കാമുകിക്കു വേണ്ടി തല്ലു ഉണ്ടാക്കി വന്ന മഹാനെ ഒന്നു വന്നു കാണേണ്ടേ"ഞാനും വിട്ടു കൊടുക്കാൻ പോയില്ല.
"ആരുടെ കാമുകി?"അവൻ സംശയരൂപത്തിൽ എന്നെ നോക്കി.
"കോളേജിൽ മുഴുവൻ പാട്ട് ആണലോ.എന്നോട് ഫെമി ചേച്ചിടെ ഫ്രണ്ട് ആണു പറഞ്ഞത്" ന്റെ ഒരു ബുദ്ധിയേ.ഇതാവുമ്പോ സത്യം അവന്റെ വായിൽ നിന്നു കേൾക്കും ചെയ്യാം എന്നെ ടെൻഷൻ ആക്കിയ അവൾക്കു ഇട്ടു ഒരു പണിയും ആയി..ഒരു വെടിക്കെ രണ്ടു പക്ഷി.മറ്റവളെ തെറി പറഞ്ഞ സ്ഥിതിക്ക് ഇവളെയും ചെറിയ രീതിയിൽ എങ്കിലും പറയാതെ ഇരിക്കില്ല.ഒരു മന സുഖം!
ചേട്ടന് പറഞ്ഞ കഥ തന്നെ ആണു എബിൻ പറഞ്ഞത്.പെൺപിള്ളേരെ പറ്റിക്കരുത് എന്നൊക്കെ പറഞ്ഞു ചില്ലറ രീതിയിൽ ഞാൻ ഒന്നും ഉപദേശിക്കുകയും ചെയ്തു..ഇപ്പൊ എന്നെ ഒരുത്തൻ പറ്റിച്ചാൽ നിങ്ങൾ വെറുതെ ഇരിക്കില്ലല്ലോ.അത് പോലെ തന്നെ അല്ലേ എല്ലാവരും,ഒരു മയത്തിൽ ഒക്കെ ഫ്ലെർട്ട് ചെയ്യണം എന്നൊക്കെ കൊറെ
💬 Comments
View all comments