Chapter Title : ഓം ശാന്തി ഓശാന - 3
ഡയലോഗ് ഞാൻ ഇറക്കി..കൊറച്ച് എങ്കിലും ഏറ്റു കാണും.ആള് കൊറെ നേരം സൈലന്റ് മോഡ് ആയിരുന്നു.
"ഞാൻ ന്ത് വേണം ഇപ്പൊ?"
"ഇഷ്ടം ഇല്ലാ എങ്കി അത് അങ്ങ് പറയി..അല്ലാതെ കൊണ്ട് നടന്നു ചതിക്കല്ല ചെയ്യേണ്ടതു"സത്യത്തിൽ അവളെ ഒഴിവാക്കുക എന്നത് ആയിരുന്നു എന്റെ ദുരുദേശം.ഇനി എങ്ങാനും അവനു അസ്ഥിക്കു പിടിച്ചാലോ. അതേതായാലും ക്ലിക്ക് ആയി എന്ന് എനിക്ക് മനസിലായി.ഇനി അങ്ങേരു സീരിയസ് ആയി വേറെ ഒരുത്തിയെ കേറി പ്രേമിക്കുന്നതിന് മുൻപ് എങ്ങനെ എങ്കിലും അവന്റെ ഉള്ളിൽ കേറി പറ്റണം.ഒന്നു കൂടെ സ്ട്രോങ്ങ് ആക്കാൻ ഞാൻ പോരുന്നതിന് മുൻപ് വീണ്ടും ഉപദേശിച്ചു..അങ്ങനെ വെല്യ ചെലവ് ഒന്നും ഇല്ലാതെ അത് പൊളിക്കാൻ എനിക്ക് പറ്റി.പ്രേമത്തിന് കണ്ണും മൂക്കും ഒന്നും ഇല്ലന്ന് പറയുന്നത് ശെരി ആണു..നമ്മൾ ഇഷ്ടപ്പെട്ട ആളെ കിട്ടാൻ എന്ത് തോന്നിവാസം കാണിക്കാനും റെഡി ആയിരിക്കും.ഇനി ഇപ്പൊ എന്തായാലും ഞാൻ പിന്മാറില്ല എന്ന് അങ്ങു തീരുമാനിച്ചു. ഇടപ്പള്ളി പള്ളിയിൽ പോയി പുണ്യാളനേം കണ്ടു മിന്നിച്ചേക്കണേ എന്ന് മുട്ടിപ്പ് ആയി പ്രാർത്ഥിച്ച് എന്റെ വർക്ക് തുടങി
പിന്നീട് ഉള്ള എന്റെ ശ്രെമങ്ങൾ എങ്ങനെ എങ്കിലും അവന്റെ ഹൃദയവാതിൽ ചവിട്ടി തുറന്നു അകത്തു കടക്കാൻ ആയിരുന്നു.അതിനു വേണ്ടി അവനു ഡൌട്ട് അടിക്കാതെ, അവനു ഇഷ്ടപെട്ട ഡ്രസ്സ് ഇടുക, അവൻ കാണാൻ വേണ്ടി തേരാ പാര നടക്കുക, അവൻ ശ്രെദ്ധിക്കാൻ എന്തെങ്കിലും ഒക്കെ തട്ടി ഇടുക, അവന്റെ കണ്ണിൽ നോക്കി ചിരിക്കുക,അവനോടു വഴക്ക് കൂടുക തുടങ്ങി നിരുപദ്രവകരമായ ചില ചെയ്തികൾ ആയിരുന്നു മിക്കവാറും.അങ്ങനെ പള്ളിയുടെ പടി ചവിട്ടാത്ത ഞാൻ ഡെയിലി പള്ളിയിൽ പോവാൻ തുടങ്ങി,ആദ്യം നമ്മുടെ ഒടയ തമ്പുരാനേ ചാക്ക് ഇടണം അല്ലോ.ഇല്ലെങ്കിൽ അങ്ങേരു ആയിരിക്കും ആദ്യം പണി തരുന്നത് .പള്ളിയിൽ പോക്കും എന്റെ കുറുക്കു വഴികളും ഒക്കെ ആയിട്ട് ദിവസങൾ ഒരുപാട് കഴിഞ്ഞു.ഫിലിമിൽ ആയിരുന്നെങ്കിൽ ഒരു പാട്ടിന്റെ സ്കോപ്പ് ഉണ്ടായിരുന്നു സമയം ആണു
വിലയേറിയ ഒരു വർഷം കടന്നു പോയി ഞാൻ 3d ഇയർ കഴിയാറായി. അവൻ പിജി ഫൈനൽ ഇയറും.. എന്നോടൊപ്പം എന്റെ പ്രണയവും വളർന്നു പടർന്നു പന്തലിച്ചു എങ്കിലും അവൻ ഇതൊന്നും അറിഞ്ഞില്ല.അവൻ
💬 Comments
View all comments