0%

Chapter Title : ഓം ശാന്തി ഓശാന - 3

Author : Kambikathakal Read All Parts 184

എന്നല്ല,അഞ്ജലി അല്ലാതെ ചേട്ടനോ ക്രിസ്റ്റിയോ ആൽഫിയോ ഒരു കുഞ്ഞു പോലും അറിഞ്ഞില്ല.അത്രയ്ക്കും ഗംഭീരമായിട്ട് ഞാൻ അഭിനയിച്ചു തകർത്തു.പക്ഷെ ഞാൻ ഒരുപാട് ഒരുപാട് കേറി അങ്ങു പ്രേമിച്ചു കളഞ്ഞു. ഫോണിൽ,ഫേസ്ബുക്കിൽ, ഇമെയിൽ എന്ന് വേണ്ട സകല പപ്രധാന വേർഡ്‌ അവന്റെ പേര്. ഡസ്ക് ടോപ് വോൾപേപ്പർ അവന്റെ ബൈക്ക്, ഫോണിൽ വോൾപേപ്പർ അവൻ.അങ്ങനെ എല്ലായിടത്തും എബിൻ കേറി അങ്ങു നിറഞ്ഞു.ജീവിതത്തിൽ ആദ്യം ആയിട്ട് നോമ്പ് എടുത്തു,അവൻ ട്രിപ്പ്‌ പോവുമ്പോ ഉറക്കം പോയിരുന്നതു എനിക്ക് ആയിരുന്നു.അവനു വേണ്ടി കത്തിച്ച തിരിയുടെ കാശ് ഉണ്ടായിരുന്നേ ഒരു 10,30 ബിരിയാണി എങ്കിലും കഴിക്കാൻ ഉള്ളത് ഉണ്ടായിരുന്നു എന്ന് അഞ്ജലി പറയാത്തത് ദിവസം ഉണ്ടായില്ല..ആൾകൂട്ടത്തിൽ അവനെ മാത്രം തിരഞ്ഞു.ചിലപ്പോൾ ഒക്കെ കണ്ടുമുട്ടി.സംസാരിച്ചു,രാവിലെയും വൈകിട്ടും അവന്റെ കോളേജിന്റെ മുമ്പിൽ എത്തുമ്പോൾ ഞാൻ ഒന്നു പരതി നോക്കും.ആ ആൽമരചോട്ടിൽ അവൻ എന്നെ ആണു കാത്തു നില്കുന്നത് എന്ന് ചിന്തിക്കുമ്പോ തന്നെ രസം ആയിരുന്നു.പലപ്പോഴും ബസ് മിസ്സ്‌ ആക്കി അവന്റെ ബുള്ളറ്റിൽ കോളേജിൽ ചെന്ന് ഇറങ്ങി.കട്ട താടി ഒക്കെ ഉള്ള, സ്റ്റൈൽ ആയിട്ട് ചിരിക്കുന്ന എബിനെ നോക്കി പെൺപിള്ളേർ വെള്ളം ഇറക്കുന്ന കണ്ടു ഞാൻ അഹങ്കരിചിട്ട ഉണ്ട്.പക്ഷെ അവൻ എന്നോട് ഒരിക്കലും പ്രണയം കാണിച്ചില്ല,ഞാനും.

3 ടെ ഇയർ സ്റ്റഡി ലീവ് തുടങ്ങിയ സമയം ആണു.അറ്റന്റൻസ് നിറയെ ഉള്ളത് കൊണ്ട് സ്റ്റഡി ലീവിന് വരെ ക്ലാസ്സിൽ പോകേണ്ട അവസ്ഥ ആയിരുന്നു.അങ്ങനെ ക്ലാസ്സിൽ പോയ ഒരു ദിവസം, വിദ്യാഭ്യാസബന്ധ ആയിരുന്നു എങ്കിലും പാർട്ടി ഇല്ലാത്ത ഞങ്ങളുടെ കോളേജിൽ അത് ബാധകം അല്ല. ക്ലാസ്സിൽ ആണെങ്കിൽ കാര്യം ആയിട്ട് ആരും വന്നിട്ട് ഇല്ല താനും.. അങ്ങനെ ബോർ അടിച്ചു ചത്തു ഇരിക്കുമ്പോ ആണു തൊട്ടു അടുത്ത മിക്സ്‌ട് കോളേജിലെ ചേട്ടൻമാർ കോളേജിൽ കേറി മണി അടിച്ചു പിള്ളേരെ വിടുന്നത്.സന്തോഷം കൊണ്ട് ചാടി തുള്ളി ബസ് സ്റ്റോപ്പിൽ എത്തി.(എബിനെ കാണാൻ വേണ്ടി മാത്രം ഉള്ള വണ്ടി പൂട്ടി വച്ചു ബസിൽ ആണലോ പോക്ക്)11 മണി ആയിട്ടേ ഉള്ളു.വീട്ടിൽ പോയാൽ ഒറ്റക്ക് ശോകം ആവും അല്ലോ എന്ന് ആലോചിച്ചപ്പോ ആണ് ഐഡിയ കിട്ടിയത്.നേരെ ബസിൽ കേറി

💬 Comments

View all comments