0%

Chapter Title : ഓം ശാന്തി ഓശാന - 3

Author : Kambikathakal Read All Parts 516

.പള്ളിയിൽ പോക്കും എന്റെ കുറുക്കു വഴികളും ഒക്കെ ആയിട്ട് ദിവസങൾ ഒരുപാട് കഴിഞ്ഞു.ഫിലിമിൽ ആയിരുന്നെങ്കിൽ ഒരു പാട്ടിന്റെ സ്കോപ്പ് ഉണ്ടായിരുന്നു സമയം ആണു

വിലയേറിയ ഒരു വർഷം കടന്നു പോയി ഞാൻ 3d ഇയർ കഴിയാറായി. അവൻ പിജി ഫൈനൽ ഇയറും.. എന്നോടൊപ്പം എന്റെ പ്രണയവും വളർന്നു പടർന്നു പന്തലിച്ചു എങ്കിലും അവൻ ഇതൊന്നും അറിഞ്ഞില്ല.അവൻ എന്നല്ല,അഞ്ജലി അല്ലാതെ ചേട്ടനോ ക്രിസ്റ്റിയോ ആൽഫിയോ ഒരു കുഞ്ഞു പോലും അറിഞ്ഞില്ല.അത്രയ്ക്കും ഗംഭീരമായിട്ട് ഞാൻ അഭിനയിച്ചു തകർത്തു.പക്ഷെ ഞാൻ ഒരുപാട് ഒരുപാട് കേറി അങ്ങു പ്രേമിച്ചു കളഞ്ഞു. ഫോണിൽ,ഫേസ്ബുക്കിൽ, ഇമെയിൽ എന്ന് വേണ്ട സകല പപ്രധാന വേർഡ്‌ അവന്റെ പേര്. ഡസ്ക് ടോപ് വോൾപേപ്പർ അവന്റെ ബൈക്ക്, ഫോണിൽ വോൾപേപ്പർ അവൻ.അങ്ങനെ എല്ലായിടത്തും എബിൻ കേറി അങ്ങു നിറഞ്ഞു.ജീവിതത്തിൽ ആദ്യം ആയിട്ട് നോമ്പ് എടുത്തു,അവൻ ട്രിപ്പ്‌ പോവുമ്പോ ഉറക്കം പോയിരുന്നതു എനിക്ക് ആയിരുന്നു.അവനു വേണ്ടി കത്തിച്ച തിരിയുടെ കാശ് ഉണ്ടായിരുന്നേ ഒരു 10,30 ബിരിയാണി എങ്കിലും കഴിക്കാൻ ഉള്ളത് ഉണ്ടായിരുന്നു എന്ന് അഞ്ജലി പറയാത്തത് ദിവസം ഉണ്ടായില്ല..ആൾകൂട്ടത്തിൽ അവനെ മാത്രം തിരഞ്ഞു.ചിലപ്പോൾ ഒക്കെ കണ്ടുമുട്ടി.സംസാരിച്ചു,രാവിലെയും വൈകിട്ടും അവന്റെ കോളേജിന്റെ മുമ്പിൽ എത്തുമ്പോൾ ഞാൻ ഒന്നു പരതി നോക്കും.ആ ആൽമരചോട്ടിൽ അവൻ എന്നെ ആണു കാത്തു നില്കുന്നത് എന്ന് ചിന്തിക്കുമ്പോ തന്നെ രസം ആയിരുന്നു.പലപ്പോഴും ബസ് മിസ്സ്‌ ആക്കി അവന്റെ ബുള്ളറ്റിൽ കോളേജിൽ ചെന്ന് ഇറങ്ങി.കട്ട താടി ഒക്കെ ഉള്ള, സ്റ്റൈൽ ആയിട്ട് ചിരിക്കുന്ന എബിനെ നോക്കി പെൺപിള്ളേർ വെള്ളം ഇറക്കുന്ന കണ്ടു ഞാൻ അഹങ്കരിചിട്ട ഉണ്ട്.പക്ഷെ അവൻ എന്നോട് ഒരിക്കലും

💬 Comments

View all comments