0%

Chapter Title : ഓം ശാന്തി ഓശാന 4

Author : Kambikathakal Read All Parts 603

കേൾക്കുന്നു, ഉള്ള കിടപ്പാടം പോയി എന്ന് തോന്നുന്നുണ്ട്.. എന്തായാലും പോയി നോക്കാൻ തീരുമാനിച്ചു ഞങ്ങൾ പതിയെ പാത്തും പതുങ്ങിയും താഴേക്കു ഇറങ്ങി.. ചേട്ടന്റെം എബിന്റേം പൊടി പോലും ഇല്ല കണ്ടു പിടിക്കാൻ.. ഹാളിന്റെ നടുക്ക് ആയിട്ട് ഫെമി ചേച്ചി ഒരുമാതിരി ജയിൽ പുള്ളിയെ പോലെ നിൽപ്പുണ്ട്.. അങ്കിൾ ആണ് ഒച്ചപ്പാട് എടുക്കുന്നത്.. ആന്റി താടിക്കു കയ്യും കൊടുത്തു ടൈനിങ്ങ് റൂമിൽ ഇരിപ്പുണ്ട്.. എന്റെ അമ്മ അടുത്ത് നിക്കുന്നു.. പപ്പ ആണെങ്കി ഈ ഐൻസ്റ്റീൻ ഒക്കെ പോലെ ചിന്തയിൽ ആണ്ടു ഇരിക്കുന്നു..കണ്ടിട്ട് കാര്യമായ എന്തോ കാര്യം ആണ്...ഇവിടെ ഉണ്ടായ രണ്ടു പൊട്ടന്മാരെ ഒട്ടു കാണാാാനും ഇല്ല..ചേട്ടൻ ഓടി രക്ഷപെട്ടു കാണും.. അങ്ങനെ ചെയ്ത ചരിത്രം ഉണ്ട്..ഈ എബിൻ എവിടെ പോയി ആവോ.. ഇനി അവന്മാരെ വീട്ടിൽ നിന്നും ഗെറ്റ് ഔട്ട്‌ അടിച്ചതിന്റെ ബാക്കി ആണോ ആവോ ഇത്.. എന്തായാലും കുരുക്ക ആണെന്ന് ഉറപ്പായി...ചാടി രെക്ഷപെടാം എന്ന് വെച്ചാൽ ടെറസിന്നു ചാടി ചാവാൻ പറ്റൂല..

ഇതിന്റെ ഇടയിൽ ചേട്ടനെ തപ്പാൻ പോയ ആൽഫിയുടെ പുറകെ ഞാനും ക്രിസ്റ്റിയും വെച്ച് പിടിച്ചു എങ്കിലും അമ്മ കയ്യോടെ പൊക്കി..ഓടാൻ പോയ അവനെ ഞാൻ കയ്യിൽ കേറി പിടിച്ചു എങ്കിലും അവൻ അതിവിദഗദ്മായി രക്ഷപെട്ടു കളഞ്ഞു..വേറെ ബുദ്ധി ഒന്നും തന്നെ തലയിൽ ഉദിക്കാഞതു കൊണ്ട് വളിച്ച ചിരിയും ചിരിച്ചു നൈസ് ആയിട്ട് അമ്മേടെ പുറകിൽ പോയി ഒളിച്ചു നിന്നു...എണീറ്റ ഉടനെ ആയതു കൊണ്ടും ഇന്നലത്തെ കിക്ക് ഇറങ്ങാത്ത കൊണ്ടും അന്തസ്, മാനം എന്നിങ്ങനെ വളരെ കുറച്ചു വാക്കുകൾ മാത്രം ആണ് ഞാൻ കേൾക്കുന്നത്...ഇടക്ക് എപ്പോഴോ

💬 Comments

View all comments