Chapter Title : ഓം ശാന്തി ഓശാന 4
തല പുകഞ്ഞു ആലോചിക്കുമ്പോ എഎബിൻ പൊരിഞ്ഞ ഡയലോഗ് ഡെലിവറി ആയിരുന്നു.
"ഇവളോട് രാവിലെ കാര്യം അവതരിപ്പിക്കാൻ പറഞ്ഞത് ഞാൻ ആണ്..ഇവൾ ആയിട്ടു പറഞ്ഞില്ലെങ്കിൽ ഞാൻ ഉറപ്പായും പറഞ്ഞേനെ...ഇത് ഒരു നിമിത്തം ആയെന്നു കരുതിയാൽ മതി..മാത്രം അല്ല ഇവളെ..ഇവളെ ഞാൻ ഒരിക്കലും ആ മൈൻഡിൽ കണ്ടിട്ടില്ല..ഇനി ഒരിക്കലും കാണാൻ പറ്റുകയും ഇല്ല..നിങ്ങൾ എല്ലാവരും ഓടി നടന്നു തീരുമാനിച്ചപ്പോൾ ഞങ്ങളുടെ അഭിപ്രായം ചോദിക്കാൻ വിട്ടു.."
"അതല്ല മോനെ നിന്റെ വീട്ടിൽ ഒക്കെ പറഞ്ഞിട്ട്..."
ഓഹ് എന്റെ പൊന്നു പപ്പാ അവൻ ഒന്നു പറയട്ടെ ഇടക്ക് കേറി കൊളം ആക്കല്ലേ...ഞാൻ നല്ല ഫ്ലോയിൽ കെട്ടു വരുവാരുന്നു...
"ഇത് ഡാഡിയോട് ഞാൻ അന്നേ പറഞ്ഞത് ആണ്...പിന്നെ എല്ലാവരും ആഗ്രഹിച്ചതു കൊണ്ട് ആവാം ഡാഡി പറയാതെ ഇരുന്നത്...ഇത് ഇന്ന് അല്ലെങ്കിൽ നാളെ ഞാൻ ആയിട്ട് പറയാൻ ഇരിക്കുക ആയിരുന്നു.." അടിപൊളി....ഇവന് പെങ്ങളെ പോലെ ആണ് ചേച്ചി....സന്തോഷായി...ചേച്ചിയുടെ എക്സപ്രഷൻ കണ്ടിട്ട് നല്ല സന്തോഷം ഉള്ള മട്ടിൽ ആണ്...ദൈവമെ ഇനി എന്നെയും പെങ്ങൾ ആയിട്ട് ആയിരിക്കോ കണ്ടിട്ടുണ്ടാവുക..
"എന്നാലും ഇവൾക്ക് ഇത് നേരത്തെ പറഞ്ഞു കൂടായിരുന്നോ...ഇപ്പൊ ആണോ പറയാൻ തോന്നിയത്" ഇവർ എന്തിനെ പറ്റി ആണ് ഘോരമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്നതു എന്ന് ഇപ്പോഴും ഒരു ഐഡിയയും കിട്ടുന്നില്ല...
"ഞാൻ അഞ്ചു കൊല്ലം ആയിട്ട് പ്രേമിക്കുവാ...എന്നെകൊണ്ട് മേല ചതിക്കാൻ"
ഒന്നല്ല അഞ്ചു കിളി ഒന്നിച്ചു പറന്നു.... ചേച്ചിക്ക് പ്രേമമോ...അതും 5 കൊല്ലം.
"പ്രേമമോ നിനക്കോ " ചേട്ടൻ വാ പൊളിച്ചു നിൽക്കുവാണ്...
"അതെ ചേട്ടാ,+2 പഠിക്കുമ്പോ തൊട്ടു ഉണ്ട്...നിങ്ങളോട് പറയാഞ്ഞത് പേടി കൊണ്ടാ."
"എന്നാലും നീ, " ക്രിസ്റ്റി രോഷം കൊണ്ട് പുളയുക ആണ്...
അമ്പടി കള്ളി ചേച്ചി... ഇതിനു വേണ്ടീട്ട് ആണോ പി ജി എന്നും പറഞ്ഞു കുറ്റീം പറിച്ചു പോയത്..ഞാൻ ഒരു 1000 വട്ടം ചോദിച്ചിട്ടുണ്ട് റോഷൻ ആയിട്ട് കല്യാണം ആലോചിക്കാൻ പറയട്ടെ എന്ന്...അപ്പൊ ഒക്കെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്നും പറഞ്ഞു ഒഴിഞ്ഞു ആള് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്..കാണാനും മൊഞ്ചൻ...ഒരു പക്കാ തൃശൂർക്കാരൻ ഗഡി...ശ്ശെടാ.. എന്നാലും ഇത്രേം നാൾ സംശയാസ്പദമായി ഒരു മെസ്സേജ് പോലും
💬 Comments
View all comments