Chapter Title : ഓം ശാന്തി ഓശാന 4
ചെല്ലുമ്പോ ആ പൊട്ടൻ അവിടെ ഇപ്പൊ രാത്രി അല്ലെ നീ ഉറങ്ങിക്കോ എന്നും പറഞ്ഞു പോവും ഞാൻ മൂഞ്ചും അത് കണ്ടു എന്റെ റൂം മേറ്റ് ഡൽഹിക്കാരി അങ്കിത എപ്പോഴും പറയും അവൻ വല്ല മദാമ്മയെം കെട്ടി പിടിച്ചു കെടപ്പ് ആയിരിക്കും എന്ന്...ഞാൻ പച്ച മലയാളത്തിൽ അവളെ ചില സാംസ്‌കാരിക പദങ്ങൾ അപ്പോൾ പഠിപ്പിച്ചു കൊടുക്കും എങ്കിലും പറഞ്ഞത് ശെരി ആണോ എന്ന് ഒരു സംശയം ഇല്ലാതില്ല ..അപ്പൊ പറഞ്ഞു വന്നത് ലാസ്റ്റ് ആയിട്ട് കണ്ട കഥ.. അത് ഒരു വലിയ കഥ ആണ്..
ചേച്ചിയുടെ കല്യാണതലേന്ന്....... എബിൻ ഇപ്പൊ വരും എന്ന് പറഞ്ഞു പോയതാണ്... വിസ വന്നതിനു ശേഷം ഫുൾ ട്രിപ്പാ... 3 ദിവസത്തെ മൂന്നാർ യാത്രക്ക് ആണ് ഇപ്പൊ പോയേക്കുന്നെ..ഡാഡിയും മമ്മിയയും വിസിറ്റിംഗ് വിസയിൽ പോയത് കൊണ്ട് ലാവിഷ് ആയി നടപ്പ് ആണ് ചെക്കൻ..ഇവിടെ ല്ലാവരും തിരക്ക് ഇട്ടു ഓടി നടപ്പ് ആണ്..ഞാൻ ആണെങ്കി ഡ്രസ്സ് ചെയ്യുന്നതിന് ഇടയിൽ ഇടക്ക് പുറത്തേക്കു നോക്കുന്നുണ്ട്..അവൻ വരും എന്ന് ഉറപ്പ് ഉള്ളപ്പോൾ ഒക്കെ സാരി ആണ് ഉടുക്കാറുള്ളതു..അവൻ അന്ന് കേറി പിടിച്ച ആ അരകെട്ടു കാണിച്ചു പ്രലോഭിപ്പിക്കാൻ ആണെന്നും പറയാം..സത്യം പറഞ്ഞാൽ വീണ്ടും അവൻ തൊട്ടിരുന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു പോയിട്ടുണ്ട്..ഇങ്ങനെ നോക്കി ഇരിക്കുന്നതിന് ഇടയിൽ പെടെന്ന് ആണ് ചേട്ടൻ ഓടി കിതച്ചു വന്നു പപ്പയോടു എന്തോ സംസാരിക്കുകയും അതെ സ്പീഡിൽ രണ്ടു പേരും ഓടി പോവകയും ചെയ്തതു.. മണിക്കൂർ ഒന്നു കഴിഞ്ഞപ്പോ ക്രിസ്റ്റി വന്നു പറഞ്ഞു മെഡിക്കൽ കോളേജ് വരെ പോണം അത്യാവശ്യം ആണ് എന്ന്..എന്തിനാടാ എന്ന് ചോദിച്ച എന്റെ തലയിലെക്കു ആണി അടിച്ചു കേറ്റി അവൻ പറഞ്ഞു എബിനു ആക്‌സിഡന്റ് ആയി . ട്രിപ്പ് കഴിഞ്ഞു വന്നത് ആണ്... ഓവർ സ്പീഡ് ആയിരുന്നു.. ബ്ലഡ് ഒരുപാട് പോയിട്ടുണ്ട് എന്നൊക്കെ.... എന്റെ അതെ ബ്ലഡ് ഗ്രൂപ്പ് ആണ്.. AB +... സാരി മാറാൻ പോലും നിൽക്കാതെ ഞാൻ പോയി..
തലയിലെ തരിപ്പ് അപ്പോഴും മാറിയിരുന്നില്ല..ഹോസ്പിറ്റൽ എത്തിയതോ ബ്ലഡ് എടുത്തതോ ഒന്നും ഞാൻ അറിഞ്ഞില്ല..എബിൻ എവിടെ എന്ന്
💬 Comments
View all comments