Chapter Title : ഓം ശാന്തി ഓശാന 4
ചോദിച്ചപ്പോ ചേട്ടൻ കൂട്ടി കൊണ്ട് പോയി.. ഐ സി സി യു വിലാണ്..നേർത്ത ചില്ലിലൂടെ എനിക്ക് കാണാം ഓക്സിജൻ മാസ്കും ദേഹം മുഴുവൻ കണക്ട്ർ ഒക്കെ ആയിട്ടു അവൻ..ഒന്നും പറയാൻ ആയിട്ടില്ല എന്നാണ് ഡോക്ടർ പറഞ്ഞത്..കരച്ചിൽ അടക്കാൻ പറ്റിയില്ല... ചേട്ടന്റെ നെഞ്ചിലെക്കു വീണു പോയി..കൊറേ നേരം അതിനു മുന്നിൽ ഇരുന്നു... പപ്പ വിളിച്ചിട്ടും ഞാൻ പോയില്ല..പപ്പ നിർബന്ധിച്ചു ഇല്ല.പപ്പയും ക്രിസ്റ്റിയും പോയി ഞാനും ചേട്ടനും അവന്റെ രണ്ടു ഫ്രണ്ട്സ്ഉം ആണ് ഉള്ളത്.. ആ രാത്രി മുഴുവൻ ഉറങ്ങാതെ ഞാൻ അവന്റെ ജീവനു കാവൽ ഇരുന്നു..നേരം വെളുപ്പിച്ചതു എങ്ങനെ ആണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല... ഒരു ആയിരം വഴിപാട് നേർന്നു കാണും..സിസ്റ്റർ വന്നു പറഞ്ഞു റിആക്റ്റ ചെയ്യുന്നുണ്ട് ഒരാൾക്ക് കേറി കാണാം എന്ന്... ഞാൻ ചേട്ടനെ നോക്കി.. കേറിക്കോ എന്ന് ചേട്ടൻ കണ്ണ് കാണിച്ചു..ഞാൻ അകത്തേക്ക് കേറി.. മാസ്ക് മാറ്റി വച്ചിട്ടുണ്ട്.. കയ്യിൽ ട്യൂബ് ഇട്ടേക്കുന്നു.. എന്തൊക്കെയോ മെഷീനുകൾക്ക് നടുവിൽ എന്റെ എബി ഉറങ്ങുന്നു..വിളിക്കാൻ തോന്നിയില്ല.. അടുത്ത ഇരുന്നു കുറച്ചു നേരം അവന്റെ കൈ കോർത്തു പിടിച്ച്....
ഉച്ച കഴിഞ്ഞപ്പോ അവൻ കണ്ണ് തുറന്നു.. കയ്യിൽ സ്റ്റീൽ ഇട്ടിരുന്നു.. നെറ്റി പൊട്ടിയിട്ടുണ്ട്..പിന്നെ അവിടവിടെ ആയി സ്റ്റിച്ചുമുണ്ട്..എന്നിട്ടും അവനു ഒരു കൂസലും ഇല്ല ചിരിച്ചു കളിച്ചു ഇരിപ്പാണ് കക്ഷി..എന്തേലും ഉണ്ടാക്കി വെച്ചിട്ട വന്നാൽ മതിയല്ലോ നോക്കാൻ ഞാൻ ഉണ്ടല്ലോ. ഇന്നലെ വീണു ഐ സി യു വിലാക്കിയാ ആളാണ് എന്ന് പറയെ ഇല്ല..വൈകിട്ട് എല്ലാം കൂടി വന്നിരുന്നു അവനെ കാണാൻ.. വന്നപ്പോ ഫുഡും കൊണ്ട് വന്നു.. അന്നും വീട്ടിൽ പോവാൻ ഞാൻ കൂട്ടആക്കി ഇല്ല..ചേച്ചിയുടെ കല്യാണമൊ ഒന്നും എന്നെ ബാധിക്കുന്ന കാര്യമേ ആയിരുന്നില്ല... ഇവിടെ ഈ പൊട്ടന്മാർ അല്ലെ ഉള്ളൂ..അമ്മ പോലും കൂടെ ഇല്ലാത്തതു ആണ് വിട്ടിട്ടു പോരാൻ തോന്നിയില്ല..എല്ലാവരും പോയി....
അവനു കൊടുക്കാൻ ഭക്ഷണവും പകർത്തി ഞാൻ ബെഡിൽ ഇരുന്നപ്പോൾ അവന്റെ ആരൊക്കെയോ ആവുക ആയിരുന്നു ഞാൻ..മെല്ലെ ബെഡിൽ നിന്നും എണീപ്പിച്ചു തലയിണ വച്ചു ചാരി ഇരുത്തിയപ്പോ അവനു സുഖം ആവുന്നില്ല എന്ന് കണ്ടു ചേർത്ത് വെച്ചത് നെഞ്ചിലെക്കു ആണ്..
💬 Comments
View all comments