Chapter Title : ഓണക്കളി 2 [മിക്കി]
വണ്ടി കൊണ്ടുപോയി തിരിച്ച് ഏൽപ്പിക്കണ്ടത വേഗം റെഡിയാകാൻ നോക്ക്”... എന്ന് പറഞ്ഞുകൊണ്ട് ഞാൻ നേരെ ബെഡ്റൂമിലേക്ക് നടന്നു.
“എന്ന.. നീ നമ്മുടെ റൂമിലെ ബാത്റൂമിൽ പോയി ഫ്രഷ് ആയിക്കോ, ഞാനിനി ഇവിടുന്നങ്ങ് കുളിച്ച് കേറിവരാം” എന്നുംപറഞ്ഞ് അവൾ മെയിൻ ബാത്‌റൂമിലേക്ക് കയറി ഡോർ അടച്ചു.
നാട്ടിലേക്ക് പോകുന്നതോടനുബന്ധിച്ച് ലുലുവിൽ ഒരു പർച്ചെസിംങ്ങ് നടത്താൻ പോകുന്നതിനെകുറിച്ചുള്ള സംസാരമാണ് ഇപ്പൊ കഴിഞ്ഞത്.
റൂമിലേക്ക് കയറിവന്ന ഞാൻ നേരെ ബാത്റൂമിൽ കയറി ഒരു കുളിയങ്ങ് പാസാക്കി. കുളി കഴിഞ്ഞ് പുറത്തേക്ക് വന്ന ഞാൻ അലമാര തുറന്ന് ഒരു ലൈറ്റ് ബ്ലൂ ജീൻസ് എടുത്തിട്ടു.
അപ്പഴാണ് ബെഡ്ഡിൽ കിടന്ന എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്. ഫോണിന്റെ സ്ക്രീനിലേക്ക് നോക്കിയപ്പോൾ ‘എൽദൊച്ചായൻ’ ഞാൻ ഫോൺ എടുത്തു.
“ആ…എൽദൊച്ചായ.. ഞങ്ങൾ ഇറങ്ങാൻ തുടങ്ങുന്നേയുള്ളു, തിരിച്ച് എത്താറാവുമ്പോ ഞാൻ വിളിക്കാം.." ഫോൺ എടുത്തതും ഞാൻതന്നെ ആദ്യം സംസാരത്തിന് തുടക്കമിട്ടു.
“ഇതുവരെ ഇറങ്ങിയില്ലേ നിങ്ങൾ..?” അച്ചായൻ എന്നോട് ചോദിച്ചു.
“ഇല്ലച്ചായാ ഞങ്ങൾ ഇറങ്ങാൻ തുടങ്ങുന്നേയുള്ളു”
നീ വൈകിട്ട് ഏഴിന് മുൻപ് ഇങ്ങ് വരത്തില്ലെ" അച്ചായന്റെ അടുത്ത ചോദ്യം.
"വരും... വരും... ഏഴിന് മുമ്പേ വരും, എന്താ അച്ചായാ..? എവിടേലും പോകാനുണ്ടോ”
"ഓ.. അത് ഇന്ന് വൈകിട്ട് ജയ്സന്റെ ഫാമിലിയായിട്ട് പുറത്ത് പോകാൻ പ്ലാൻ ചെയ്തീരുന്നതാടാ… പിന്നെ അവന്റെ കസിനും പിള്ളരുമൊക്കളെ വന്നിട്ടുമുണ്ട്, എല്ലാരും ഒരുമിച്ച് ഒറ്റ വണ്ടിയിൽ പോക്ക് നടക്കത്തില്ലല്ലൊ.. അതുകൊണ്ട് 2 വണ്ടിക്കായിട്ടങ്ങ് പോകാന്ന് തീരുമാനിച്ചു..… 7ന് മുൻപ് നീ ഇങ്ങ് എത്തില്ലേ..?"
"ഓ…. ആ കാര്യം അച്ചായൻ എന്നോട് പറഞ്ഞതല്ലേ..? പിള്ളേരുമായിട്ട് വൈകിട്ട് കറങ്ങാൻ
💬 Comments
View all comments