0%

Chapter Title : ഓണക്കളി 2 [മിക്കി]

Author : മിക്കി Read All Parts 2K

" അവളെന്നെ നോക്കി മുളിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

ഒരു രണ്ടാഴ്ച്ച മുൻപാണ് ഡോറിന്റെ ജാവിരിയോട് ചേർത്ത് ഞാൻ ഒരു ചെറിയ സ്ക്രു തിരുകി കയറ്റി വച്ചത് അത്ര പെട്ടന്ന് അവൾക്കത് അത് കാണാൻ സാധിക്കില്ല, ഫൈബർ പ്ലാസ്റ്റിക്കിന്റെ കട്ടിയുള്ള ഡോർ ആയത് കൊണ്ട് ജാവിരിയോട് ചേരുന്ന ഡോറിന്റെ മൂല ഭാഗം ഞാൻ സെറ്റ് ചെയ്തുവച്ച സ്ക്രുവിന്റെ പിരിയിൽ (ത്രെഡ്) ഉറയുമ്പോളാണ് ശരീരം വിറഞ്ഞ് കേറുന്ന തരത്തിലുള്ള ആ ശബ്ദം വരുന്നത്, ഡോർ അടക്കുമ്പഴും തുറക്കുമ്പഴും ആ ശബ്ദമുണ്ടാവും.. "അത് വച്ച കഷ്ടപ്പാട് എനിക്കെ അറിയൂ മോളെ...... ഇനി ആ ശബ്ദം നിനക്ക് ശീലമായിക്കോളും..... ഇല്ലേൽ ഞാൻ ആക്കിക്കോളാം" ചായ കുടിക്കുന്നതിനിടയിൽ ഒരു പുഞ്ചിരിയോടെ ഞാൻ ഓർത്തു.

പെട്ടന്നാണ് പ്രിയയുടെ ഫോൺ ബെൽ അടിച്ചത്, അവൾ ഹാൻഡ് ബാഗിൽ നിന്നും ഫോൺ എടുത്തുനോക്കി, വന്ന കാൾ എടുക്കാതെ ഒരു ഏഴെട്ട് സെക്കന്റോളം ഫോണിന്റെ സ്ക്രീനിലേക്ക്തന്നെ ഒരു സംശയത്തോടെ നോക്കുന്ന പ്രിയയുടെ മുഖം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഏതോ പരിചയം ഇല്ലാത്ത നമ്പർ ആയിരിക്കും എന്ന്.

"ആരാടി.." ഞാൻ അവളോട്‌ ചോദിച്ചു, അപ്പഴേക്കും അവൾ കാൾ എടുത്തിരുന്നു.

"ഹലോ..... ഹലോ...."

അവൾ വീണ്ടും ഫോണിലേക്കൊന്നു നോക്കി, ഫോൺ കട്ടയിട്ടില്ല എന്ന്‌ മനസ്സിലായപ്പോൾ അവൾ വീണ്ടും ഫോൺ ചെവിയോടടിപ്പിച്ചു.

ഹലോ.... ഹലോ... ആരാ.... ഇത്

മറുപടി ഇല്ലാതായപ്പോൾ സ്വല്പം ദേഷ്യത്തോടെ അവൾ ഫോൺ കട്ട് ചെയ്ത ശേഷം എന്നോട് പറഞ്ഞു.

"നാട്ടിൽ നിന്ന് ആരോ ആണ്... അവിടുത്തെ നമ്പര കാണിക്കുന്നേ ..."കാൾ വന്ന ആ നമ്പറിലേക്ക് തിരികെ വിളിക്കാൻ ശ്രെമിച്ചുകൊണ്ട്

💬 Comments

View all comments