Chapter Title : ഓണക്കളി 2 [മിക്കി]
അവൾ പറഞ്ഞു, ശേഷം ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു.
"വീട്ടീന്ന് അമ്മയോ അമ്മാവന്മാരോ വേറെ നമ്പരീന്ന് വല്ലോം വിളിക്കാൻ ശ്രെമിക്കുവാണൊ ഇനി...." ഞാൻ ചോദിച്ചു
"ആ ബെസ്റ്റ്... ഇപ്പൊ തിരിച്ച് വിളിച്ചപ്പോ സ്വിച്ച് ഓഫ് എന്ന പറയുന്നെ" അവൾ ഫോൺ ചെവിയിൽ നിന്നും മാറ്റിയ ശേഷം എന്നോട് പറഞ്ഞു.
"എന്ന നമ്പർ തെറ്റി വല്ലോം വന്നതായിരിക്കും നീ അത് വിട്... എന്നിട്ട് ഇറങ്ങാൻ നോക്ക്... സമയില്ല ഒന്നാതെ" ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
"നമ്പർ തെറ്റിയതാണേൽ സ്വിച്ച് ഓഫ് ആക്കേണ്ട കാര്യമെന്ത..? നമ്പർ മാറിപോയതാണെന്ന് എടുക്കുമ്പോൾ പറഞ്ഞാൽ പോരെ" എനിക്ക് മറുപടി പറഞ്ഞുകൊണ്ട് അവളും സോഫയിൽ നിന്നും എഴുന്നേറ്റു.
"അത് നീ തെറി വിളിക്കാനായിരിക്കും തിരിച്ച് വിളിക്കുന്നത് എന്ന് പേടിച്ചിട്ടായിരിക്കും ചിലപ്പൊൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തത്" ഞാൻ പറഞ്ഞു.
"ആ എന്തേലും ആകട്ടെ... വ നമുക്ക് ഇറങ്ങാം... സമയില്ല" എന്ന് പറഞ്ഞുകൊണ്ട് പ്രിയ ഹാൻഡ് ബാഗും എടുത്ത് തോളിലിട്ടുകൊണ്ട് നേരെ മെയിൻ ഡോറിനടുത്തേക്ക് നടന്നു
"ചിന്നു ഞങ്ങൾ ഇറങ്ങുവാണേ... " ഞാൻ സ്വല്പം ഉച്ചത്തിൽ വിളിച്ച് പറഞ്ഞതും ആടുക്കളയിൽ ആയിരുന്ന ചിന്നു അവിടേക്ക് വന്നു, "ശെരി പോയിട്ട് വ" എന്ന ഭാവത്തിൽ ഒരു പുഞ്ചിരിയോടെ തലയനക്കി, ഇപ്പൊ ചിന്നുവിന്റെ മുഖത്ത് വലിയ കുഴപ്പമൊന്നുമില്ല... പൂത്തുലഞ്ഞ് നിൽക്കുവാണ് പെണ്ണ്, അവളെ അടിമുടി ഒന്ന് നോക്കി പുഞ്ചിരിച്ച ശേഷം ഞാനും പുറത്തേക്ക് നടന്നു.
ഞാനും പ്രിയയും പുറത്തേക്കിറങ്ങിയതും ചിന്നു മെയിൻ ഡോർ അടച്ച് കുട്ടിയിട്ടു.
ലിഫ്റ്റിലേക്ക് കയറിയ പ്രിയ ആ നമ്പറിലേക്ക് വീണ്ടും ട്രൈ ചെയ്തു.. അപ്പഴും
💬 Comments
View all comments