0%

Chapter Title : ഓണക്കളി 3 [മിക്കി]

Author : മിക്കി Read All Parts 2.6K

ബെല്ലടിച്ചതും ചേച്ചി വന്ന് ഡോർ തുറന്നു, എന്നെ നോക്കി ഒന്ന് ചിരച്ച ശേഷം എന്റെ കയ്യിൽ പിടിച്ച് ഓരോ വിശേഷങ്ങളും ചോദിച്ചുകൊണ്ട് ഉള്ളിലേക്ക് കൊണ്ടുപോയി ഹാളിലെ സോഫയിൽ കൊണ്ടിരുത്തി, ചേച്ചിയും എന്റെ ഓപ്പോസിറ്റ് സൈഡിലെ സോഫയിലേക്കിരുന്നു.

“ഡി കുടിക്കാൻ ഉപ്പിട്ട ലൈം ജ്യൂസ്‌ എടുക്കട്ടെ.?” സോഫയിലേക്കിരുന്ന ജിൻസിയേച്ചി മറന്നതെന്തൊ പെട്ടന്ന് ഓർത്തെടുത്തപോലെ സോഫയിൽ നിന്നും എഴുന്നേറ്റ് നിന്ന് എന്നോട് ചോദിച്ചു.

“ഇപ്പൊ വേണ്ട ചേച്ചി..! പിന്നട്ടെ..!”ഞാൻ പറഞ്ഞ് നിർത്തിയതും

“എന്തോപറ്റിയടി മുഖം വല്ലാതിരിക്കുന്നെ..! നാട്ടിൽ നിന്ന് പെട്ടന്ന് വന്നതിന്റെയാണോ” സന്തോഷം മങ്ങിയ ക്ഷീണത്തോടെയുള്ള എന്റെ മുഖത്തേക്ക് നോക്കിയ ചേച്ചി ചോദിച്ചു.

“എനിക്ക് ചേച്ചിയോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്” ഒട്ടും വളച്ചുകെട്ടില്ലാതെ എടുത്തടിച്ചതുപോലെ ഞാൻ ചേച്ചിയോട് പറഞ്ഞു.

“എന്താടി..? എന്തോ പറ്റി..?” എനിക്കെന്തോ കാര്യമായി പറയാനുണ്ട് എന്ന് മനസ്സിലാക്കിയ ചേച്ചി മുഖം സ്വല്പം സീരിയസ്സാക്കി എന്നോട് ചോദിച്ചു.

“അതെങ്ങനെ പറഞ്ഞ് തുടങ്ങണം എന്നെനിക്കറിയില്ല ചേച്ചി..! പക്ഷെ ചേച്ചിയോടെങ്കിലും ഞാൻ മനസ്സ് തുറന്ന് എല്ലാം പറഞ്ഞില്ലെങ്കിൽ ഞാൻ ചിലപ്പോ വീർപ്പുമുട്ടി ചത്തുപോകും..!”

“എന്താടി..? എന്ത പ്രശ്നം..? നീ കാര്യം പറ..!” സംഭവം സീരിയസ്സാണെന്ന് മനസ്സിലാക്കിയ ചേച്ചി എന്നോട് ചേർന്ന് എന്റെ അടുത്ത് വന്നിരുന്നു..

“ഞാൻ പറയുന്ന കാര്യങ്ങൾ നമ്മൾ രണ്ടുപേരുമല്ലാതെ മൂന്നാമതൊരാൾ അറിയാൻ ഇടവരരുത്.. പ്രെത്യേകിച്ച് വിച്ചു..! പ്രോമിസ് ചെയ്” ഞാൻ വലത് കൈ ചേച്ചിക്ക് നേരെ നിട്ടി. എന്റെ കൈക്ക് മുകളിൽ കൈവച്ച് ആരോടും പറയില്ല എന്ന് ചേച്ചി സത്യം ചെയ്തു.

എന്റെ എല്ലാ ധൈര്യവും സംഭരിച്ച്.. ഒരു ദീർഘ ശ്വാസം എടുത്തുവിട്ടുകൊണ്ട് ഞാൻ പറഞ്ഞുതുടങ്ങി..

********

നാട്ടിലേക്ക്

💬 Comments

View all comments